55 വർഷം മുമ്പത്തെ കോഴിക്കോടൻ നാടകവേദി. കെ ടി മുഹമ്മദ്, തിക്കോടിയൻ, എം കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരൻ, കുതിരവട്ടം പപ്പു, കുഞ്ഞാവ, വാസു പ്രദീപ്, എം വി നാഥ്, എസ് ആർ ചന്ദ്രൻ, ശാന്തേടത്തി, ഇടയ്ക്കെപ്പൊഴോ നിലമ്പൂർ ബാലേട്ടൻ, വിജയലക്ഷ്മി ഇങ്ങനെ എല്ലാവരുമുണ്ട്. അതിസമ്പന്നമായ നാടകമുന്നേറ്റത്തിന്റെ ആ കാലത്ത്, 1971ൽ യൂക്ക് എന്ന ഒരു സംഘടന രൂപംകൊള്ളുകയാണ്.