പി എം താജ് നാടക രചനാ പുരസ്കാരം സുധീർ അമ്പലപ്പാടിനും ദിലീപ് കീഴൂരിനും

പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി, പി എം താജ് അനുസ്മരണ സമിതി ‘പി എം താജ് നാടക രചനാ അവാർഡ്’ സുധീർ അമ്പലപ്പാടിനും ദിലീപ് കീഴൂരിനും.
വിയർപ്പു ഗ്രന്ഥികളിൽ വെടി മരുന്ന് പുകയുന്നത് എന്തുകൊണ്ട് (സുധീർ അമ്പലപ്പാട്) ഹേബിയസ് കോർപ്പസ് ഒരു ഒറ്റാൽ നാടകം ( ദിലീപ് കിഴൂർ ) എന്നീ രചനകളാണ് അവാർഡിന് പരിഗണിച്ചത്. സുലൈമാൻ കക്കോടി, എ രത്നാകരൻ, സതിഷ് കെ സതീഷ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് തിരഞ്ഞെടുത്തത്.
20,000 (ഇരുപതിനായിരം) രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ജൂലൈ 29 ന് കോഴിക്കോട്ട് 35-ാം പി എം താജ് അനുസ്മരണച്ചടങ്ങിൽ വേദിയിൽ പുരസ്കാരം സമ്മാനിക്കും.









0 comments