പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

അഹമ്മദാബാദ് : ഗുജറാത്തിലെ രാജ്കോട്ടിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. നവഗാം ടൗണിലെ ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന അസ്മിത സോളങ്കി (32) യാണ് ഏഴും അഞ്ചും വയസുള്ള പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കഴുത്ത് ഞെരിച്ച് കുട്ടികളെ കൊന്ന ശേഷം അസ്മിത തൂങ്ങി മരിക്കുകയായിരുന്നു. ഭർത്താവിനൊപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അസിസ്റ്റന്റ് പൊലീസ് കമിഷണർ രാജേഷ് ബാരിയ പറഞ്ഞു.








0 comments