print edition എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തതായി യുഎസ്

ടെൽഅവീവ്
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മാർഷൽ ദ്വീപുകളുടെ പതാകയുള്ള എണ്ണ ടാങ്കർ ഇറാൻ പിടിച്ചെടുത്തതായി യുഎസ്. യുഎഇയിലെ അജ്മാനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന തലാര എന്ന കപ്പലാണ് ഇറാൻ സൈന്യം പിടിച്ചൈടുത്തതെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
സൾഫർ വാതകവുമായി പോകുമ്പോൾ കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഷിപ്പ് മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. എന്നാൽ സംഭവത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ധന കള്ളക്കടത്ത് മുഖ്യപ്രശ്‌നമായി തുടരുന്ന ഹോർമുസ് കടലിടുക്കിനും പേർഷ്യൻ ഗൾഫിനും ഇടയിൽ ഇറാൻ സമുദ്ര നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.








0 comments