ഉക്രെയ്‌നിൽ സൈനിക തലവനെ പുറത്താക്കി സെലൻസ്കി

കീവ്: ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് ഉക്രെയ്ൻ സൈനിക മേധാവി ജനറൽ സിർസ്കിയെ പുറത്താക്കി പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്‌കി. കീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ദിവസങ്ങളായി തുടർന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് നടപടി. സൈനികനേതൃത്വത്തോടുള്ള എതിർപ്പുകളാണ് ജനങ്ങളെ തെരുവിലിറക്കിയത്. പുതിയ സൈനിക മേധാവിയായി മിഖായലോ ദ്രാപതിയെ നിയമിച്ചു. നേരത്തെ ഉക്രയ്‌ൻ പ്രതിരോധ മന്ത്രി മിഖേലോ ഫെദോറോവിനെയും സെലൻസ്‌കി മാറ്റിയിരുന്നു. സിർസ്‌കിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഫെദോറോവിന്റെ മാറ്റത്തിന് പിന്നിലെന്ന് അഭ്യൂഹമുണ്ടായിരുന്നു.









0 comments