Deshabhimani

സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അഭാവം; മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രസവനിരക്ക് കുത്തനെ കുറഞ്ഞു

Malappuram.jpg
വെബ് ഡെസ്ക്

Published on Nov 23, 2026, 03:42 PM | 1 min read

മലപ്പുറം: മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അഭാവം മൂലം പ്രസവനിരക്ക് കുത്തനെ കുറഞ്ഞു. ഗൈനക്കോളജി, അനസ്തേഷ്യ, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിൽ മുഴുവൻ സമയ ഡോക്ടർമാരില്ലാത്തതാണ് പ്രസവാശുസ്രൂഷയെ സാരമായി ബാധിച്ചിരിക്കുന്നത്.


അവധി ദിവസങ്ങളിലും രാത്രികാലങ്ങളിലും സി സെക്ഷൻ ഉൾപ്പടെയുള്ള ശസ്ത്രക്രിയകൾ ചെയ്യാൻ മതിയായ ഡോക്ടർമാരില്ലാത്തതിനാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റെഫർ ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.


താലൂക്ക് ആശുപത്രിയിലെത്തിയശേഷം രോഗികളെ മറ്റ് സർക്കാർ ആശുപത്രികളിലേക്ക് മാറ്റേണ്ടിവരുന്ന സാഹചര്യം അമ്മയുടെയും കുഞ്ഞിന്റെയും ജീവനുവരെ ഭീഷണിയാകുകയാണ്. പലപ്പോഴും രോഗികൾ ഭീമമായ തുക ചെലവാക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനും നിര്ബന്ധിതരാകുകയാണ്.


സംസ്ഥാനത്തെ പല സർക്കാർ ആശുപത്രികളിലും മതിയായ ജീവനക്കാരില്ലാതെ രോഗികളെ മറ്റ് ആശുപത്രികളിലേക്കയക്കുന്ന സ്ഥിതി നിലവിലുണ്ട്.


കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ഉറപ്പുവരുത്താനായി സർക്കാർ ആശുപത്രിയിലെത്തുന്നവരെ കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ്. പലയിടത്തും ചികിത്സാപ്പിഴവുകളെ സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home