മോഹൻ ബഗാന്റെ കോട്ടകാക്കാൻ അലക്സ് സജി


സ്വന്തം ലേഖകൻ
Published on Jul 22, 2026, 06:25 AM | 1 min read
കൽപ്പറ്റ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൈതാനത്ത് അലക്സ് സജി ഇനി മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിന്റെ കോട്ട കാക്കും. മീനങ്ങാടി സമ്മാനിച്ച വയനാടിന്റെ അഭിമാനതാരം സ്പോർട്ടിങ് ക്ലബ് ഡൽഹിയിൽനിന്നുമാണ് ബഗാന്റെ കുപ്പായമണിയാൻ കരാർ ഒപ്പുവച്ചത്. ഹൈദരാബാദിന്റെ ക്യാപ്‌റ്റനായി തിളങ്ങിയ പ്രതിരോധഭടൻ ഐഎസ്‌എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും ബൂട്ടുകെട്ടിയിട്ടുണ്ട്. തൃശൂർ റെഡ് സ്റ്റാറിലൂടെ കരിയർ തുടങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജൂനിയർ ടീമിലും ഗോകുലം കേരളയിലും പന്തുതട്ടിയശേഷമാണ് ഐഎസ്‌എല്ലിലേക്ക് കുതിച്ചത്. ഗോകുലത്തിനൊപ്പം ഐ ലീഗ് കിരീടവും നേടിയിരുന്നു.
കേരളത്തിനായി 2019–-20 സന്തോഷ് ട്രോഫിയിൽ കളിച്ച താരം ഇന്ത്യൻ സീനിയർ ടീമിന്റെ ക്യാമ്പിലും സാന്നിധ്യം അറിയിച്ചു. പരിശീലകരായ ബൈജുവിന്റെയും ബിനോയുടെയും കളരിയിൽനിന്ന് കാൽപ്പന്തിന്റെ ബാലപാഠങ്ങൾ നുകർന്ന അലക്‌സ് ഇന്ത്യയിലെ പൈതൃക പെരുമയുള്ള ക്ലബ്ബിന്റെ ഭാഗമാകുന്ന ആഹ്ലാദത്തിലാണ് ജില്ലയിലെ കാൽപ്പന്ത് പ്രേമികൾ.









0 comments