അരങ്ങിൽ ‘സ്ഥാപകൻ’

എ ഷിനോജ്
Published on Mar 24, 2025, 12:19 AM | 1 min read
കോട്ടക്കൽ: ഇരുട്ട് നീങ്ങുമ്പോൾ വേദിയിൽ ആര്യവൈദ്യശാലയും കൈലാസമന്ദിരവും തെളിഞ്ഞു. ആര്യവൈദ്യശാലയുടെ ചരിത്രവും പി എസ് വാരിയരുടെ ജീവിതവും കോട്ടക്കലിന്റെ കലാപൈതൃകവുമെല്ലാം അവിടെ നിറഞ്ഞു. ആര്യവൈദ്യശാലാ സ്ഥാപകൻ വൈദ്യരത്നം പി എസ് വാരിയരുടെ ജീവിതം പ്രമേയമാക്കിയ ‘സ്ഥാപകൻ’ നാടകം അരങ്ങേറി. ധർമാശുപത്രി നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്. മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയർ അടക്കം മുപ്പതോളം പേർ വേഷമിട്ടു.
പി എസ് വാരിയർക്ക് ചരിത്രത്തിലുള്ള സ്ഥാനം രേഖപ്പെടുത്താനാണ് നാടകംപി എസ് വാരിയർ രചിച്ച പ്രഹ്ലാദ ചരിതം വർഷങ്ങൾക്കുമുമ്പ് കോഴിക്കോട് ആകാശവാണിയിൽ അവതരിപ്പിച്ചപ്പോൾ ബാലവേഷം ചെയ്തു. 1969ൽ പി എസ് വാരിയരുടെ നൂറാം ജന്മവാർഷികാഘോഷ ഭാഗമായി ചെറുകാട് രചിച്ച ഡോ. കചനിൽ കേന്ദ്ര കഥാപാത്രമായി വേഷമിട്ടു. 1976ൽ സഹൃദയസദനം കെ പത്മനാഭൻ രചിച്ച സപര്യ നാടകത്തിലും അഭിനയിച്ചു. ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്തും നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ശ്രമിക്കുന്നതെന്ന് രചയിതാവ് ഇ പി രാജഗോപാലൻ പറഞ്ഞു. പി എസ് വാരിയരായി വേഷമിട്ടത് കുടുംബാംഗവും ആര്യവൈദ്യശാലാ തിരുവനന്തപുരം ശാഖയിലെ ഡോക്ടറുമായ പി ജയദേവനാണ്. മറ്റു രണ്ടുപേർകൂടി വാരിയരുടെ വേഷമിട്ടു. ഡോ. എം കെ അർജുൻ, കെ രഥുന, കെ നവനീത്, കെ പി ജനാദത്തൻ, സി എം ഉണ്ണികൃഷ്ണൻ തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാരാണ് നാടകത്തിൽ വേഷമിട്ടത്.
അനിൽ തച്ചണ്ണ, മധു കോട്ടൂർ എന്നിവർ രംഗപടവും പി പി ജയൻ പശ്ചാത്തല സംഗീതവും അരിയല്ലൂർ സുബ്രഹ്മണ്യൻ ചമയവും ഒരുക്കി. ചന്ദ്രൻ കരുവാക്കോട്ട്, ഗോവിന്ദരാജ് വെള്ളിക്കോത്ത്, അഭി ജ്യാല, മനു നടക്കാവ്, സ്വരാഗ് തുടങ്ങിയവർ അണിയറയിൽ പ്രവർത്തിച്ചു. ഡോ. ടി എസ് മാധവൻകുട്ടിയുടെ നേതൃത്വത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയർ ഇടവേളയ്ക്കുശേഷമാണ് വീണ്ടും അരങ്ങിലെത്തിയത്. സ്കൂൾ കാലഘട്ടം മുതൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 50 വർഷങ്ങൾക്ക് ശേഷമാണ് സ്ഥാപകനിലൂടെ വീണ്ടും അരങ്ങിൽ എത്തുന്നത്.









0 comments