വൈലോപ്പിള്ളിയുടെ കൃഷ്ണാഷ്ടമി ചലച്ചിത്രമാവുന്നു

തിരുവനന്തപുരം:
വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിത ചലച്ചിത്രഭാഷയിൽ പുനരാവിഷ്കരിക്കുന്നു. കൃഷ്ണാഷ്ടമി: ദി ബുക് ഓഫ് ഡ്രൈ ലീവ്സ് എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ പ്രശസ്ത സംവിധായകൻ ജിയോ ബേബി പ്രധാന വേഷത്തിലെത്തും.
വൈലോപ്പിള്ളിക്കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് തന്റെ ചിത്രമെന്ന് സംവിധായകൻ ഡോ. അഭിലാഷ് ബാബു പറഞ്ഞു.
ഡോ അഭിലാഷ് ബാബു
ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജിതിൻ മാത്യു ഛായാഗ്രഹണം നിർവഹിക്കുന്നു. ആലോകം, മായുന്നു മാറി വരയുന്നു നിശ്വാസങ്ങളിൽ എന്നീ ചിത്രങ്ങളും ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്തിട്ടുണ്ട്.











0 comments