ad
Deshabhimani

മാമാങ്കത്തിന്റെ 'നെയ്‍ത്തെ'ക്ക് ബാഗ്ദാദ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ ബെസ്റ്റ് പ്ലേ അവാർഡ്

neythe
വെബ് ഡെസ്ക്

Published on Oct 29, 2025, 03:37 PM | 1 min read

കൊച്ചി: ബാഗ്ദാദ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ 'മാമാങ്ക'ത്തിന്റെ 'നെയ്ത്തെ'ക്ക് ബെസ്റ്റ് പ്ലേ അവാർഡ്. ഫെസ്റ്റിവലിൽ പ്രകടനം നടത്തിയ ആദ്യ ഇന്ത്യൻ സംഘമാണ് 'മാമാങ്കം'. 2014-ൽ നടി റിമ കല്ലിങ്കൽ സ്ഥാപിച്ച ഫിസിക്കൽ തിയേറ്റർ-ഡാൻസ് സംഘമാണ് 'മാമാങ്കം'. കേരളത്തിന്റെ തനത് ശാസ്ത്രീയ, നാടൻ, ആയോധന കലാപാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി സമകാലിക വിഷയങ്ങൾ സംസാരിക്കുന്ന നൃത്തഭാഷയൊരുക്കുകയാണ് സംഘം ചെയ്യുന്നത്.


ചെന്ദമംഗലത്തെ നെയ്ത്ത് തൊഴിലാളികളുടെ ജീവിതത്തെ ഫിസിക്കൽ തിയേറ്ററിന്റെ നൃത്തഭാഷയിലൂടെ പുനർസൃഷ്ടിക്കുകയാണ് 'നെയ്ത്തെ'യിൽ. 2018 ലെ പ്രളയം മൂലം നഷ്ടപ്പെട്ട നെയ്‌ത്തും, അവരുടെ സ്വപ്നങ്ങളും എല്ലാമാണ് നൃതാവിഷ്‌കരത്തിൻ്റെ പശ്ചാത്തലം. സ്റ്റാൻഡിങ് ഒവേഷൻ നേടിയാണ് ഫെസ്റ്റിവല്ലിൽ പ്രേഷകർ നൃത്താവിഷ്കാരം സ്വീകരിച്ചത്.


neithe


2025 നവംബറിൽ ഒമാനിൽ നടക്കുന്ന അൽ ഡാൻ ഫെസ്റ്റിവലിൽ 'മാമാങ്കം' ഇന്ത്യയെ പ്രതിനിധീകരിക്കും. ഗ്രീഷ്മാ നാരായൺ, അലോഷി അമൽ, പൂജിത കട്ടിക്കാട്, അനുസ്രീ പി എസ്, സന്തോഷ് മാധവ്, അഞ്ജു ശ്യാമപ്രസാദ്, അമൃതശ്രീ ഓമനക്കുട്ടൻ, ഭവ്യ ഓമനക്കുട്ടൻ, ഗോപിക മഞ്ജുഷ എന്നിവരാണ് 'നെയ്ത്തെ' അവതരിപ്പിച്ചത്.


ആർട്ട് ഡയറക്ടർ അനിൽ ഇൻസ്പയർ ആണ് ദൃശ്യഭാവന രൂപപ്പെടുത്തിയിരിക്കുന്നത്. ശ്രീകാന്ത് ക്യാമിയോ ആണ് ലൈറ്റിങ്. ലയണൽ ലെഷോയ് ആണ് ശബ്ദരൂപകല്പന ചെയ്തിരിക്കുന്നത്. ടീം മാനേജർ: ഗ്രീഷ്മ ബാബു, ഫോട്ടോഗ്രാഫർ: ജൈസൺ മാഡനി. 'നെയ്ത്തെ' വഴി കേരളത്തിലെ നെയ്ത്തുകാരുടെ കലയേയും ധൈര്യത്തേയും നൃത്തഭാഷയിലൂടെ ആഗോള വേദിയിലേക്കെത്തിക്കാനാണ് ശ്രമിച്ചതെന്ന് 'മാമാങ്കം' ആർട്ടിസ്റ്റിക് ഡയറക്ടർ റിമ കല്ലിങ്കൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home