കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തേഞ്ഞിപ്പലം: ഫുട്ബോൾ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് ജൂലൈ 20ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകൾക്കും സർവകലാശാല നേരിട്ട് നടത്തുന്ന പഠന കേന്ദ്രങ്ങൾക്കും അന്നേദിവസം അവധിയായിരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. എന്നാൽ സർവകലാശാലയിലെയും പഠന വകുപ്പുകളിലെയും സെന്ററുകളിലെയും ഓഫീസ് പ്രവർത്തനങ്ങൾ സാധാരണ പ്രവൃത്തിദിനം പോലെ തുടരും. എല്ലാ വകുപ്പ് മേധാവികളും സർവകലാശാല ജീവനക്കാരും അന്നേദിവസം ജോലിക്ക് ഹാജരാകേണ്ടതാണെന്നും രജിസ്ട്രാർ അറിയിച്ചു.
ലോകകപ്പ് ഫുട്ബോൾ ഫെെെനൽ കാണുന്നതിനായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി നൽകിയിരിക്കുന്നത്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഞായറാഴ്ച രാത്രി കളമൊരുങ്ങുന്നത്. രാത്രി 12.30ന് ന്യൂയോർക്കിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ അർജന്റീനയും സ്പെയ്നും ഏറ്റുമുട്ടും. രണ്ട് വ്യത്യസ്‌ത ആശയത്തിൽ പന്ത് തട്ടുന്ന രാജ്യങ്ങളാണ് അർജന്റീനയും സ്‌പെയ്‌നും. ദേശീയതയ്‌ക്കപ്പുറം ക്ലബ് ഫുട്‌ബോളിന്റെ വിശാലമായ അടിത്തറയാണ് സ്‌പെയ്‌നിന്. വൈകാരികമായാണ് അർജന്റീന കളിക്കുക. ലോകകപ്പ് ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ നേടിയ സംഘമാണ്. ആ ഇഴയടുപ്പമാണ് ടീമിന്റെ കരുത്തും ആത്മവിശ്വാസവും.











0 comments