ad
Deshabhimani

വഖഫ് വിഷയത്തിൽ മുസ്ലിംലീഗ് സമുദായത്തെ വഞ്ചിച്ചു

ഐഎൻഎൽ ജില്ലാ കൺവൻഷൻ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 20, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് വഖഫ് വിഷയത്തിൽ മുസ്ലിംലീഗ് മുസ്ലിം സമുദായത്തെ വഞ്ചിച്ചെന്നും വഖഫ് സ്വത്തുക്കൾ ആർഎസ്എസ്–ബിജെപി നേതാക്കൾക്ക് കീഴിൽ തീറെഴുതിയെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഐഎൻഎൽ ജില്ലാ കൺവൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ​ജില്ലാ വൈസ് പ്രസിഡന്റ് വി കെ ഹനീഫ് ഹാജി അധ്യക്ഷനായി. സംസ്ഥാന ജനറൽസെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. ​സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീൻകുഞ്ഞി കളനാട്, സംസ്ഥാന സെക്രട്ടറിമാരായ എം എ ലത്തീഫ്, ഇ എം ഇബ്രാഹിം, ജില്ലാ ട്രഷറർ പി കെ അബ്ദുറഹ്മാൻ, സംസ്ഥാന വുമൺസ് ലീഗ് ജനറൽ സെക്രട്ടറി എം ഹസീന, ജനപ്രതിനിധികളായ റഷീദ ബേക്കൽ, ഷമീന മുഹമ്മദ്, പി എച്ച് ഹനീഫ് ബേക്കൽ, ഹനീഫ് കുന്നിൽ, ഐഎംസിസി ദുബായ് പ്രസിഡന്റ് മുസ്തഫ ഏരിയാൽ, എൻവൈഎൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സലീം തലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും എ ജി ബഷീർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home