ടയർ, ടെക്‌നിക്കൽ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം

ഓൾ കേരള അലൈൻമെന്റ് ടയർ ടെക്‌നീഷ്യൻസ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം മോട്ടോർ തൊഴിലാളി കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ അലി അക്‌ബർ ഉദ്‌ഘാടനംചെയ്യുന്നു
കൊച്ചി
മോട്ടോർ വാഹനങ്ങളുടെ ടയർ–വീൽ, ടെക്‌നിക്കൽ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഓൾ കേരള അലൈൻമെന്റ് ടയർ ടെക്‌നീഷ്യൻസ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മോട്ടോർ തൊഴിലാളി കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ അലി അക്‌ബർ ഉദ്‌ഘാടനംചെയ്തു. മനു ചാക്കോ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി രാജു, ജില്ലാ സെക്രട്ടറി ജോമി ജോസ്, പി കെ രതീഷ്, ടി ആർ രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി ആർ രാജേഷ് (പ്രസിഡന്റ്), ജോമി ജോസ് (സെക്രട്ടറി). 15 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.









0 comments