ad
Deshabhimani

ഡൽഹിയിലെ പൊലീസ് നടപടി അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെ ഓർമ്മിപ്പിക്കുന്നത്: എ എ റഹീം

 AA Rahim delhi police.jpg
വെബ് ഡെസ്ക്

Published on Jul 20, 2026, 09:38 PM | 2 min read

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിന്‌ നേരെയുള്ള പൊലീസ് നടപടി അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെ ഓർമ്മിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. രാജ്യത്ത് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു എന്ന് സംശയിച്ചാലും തെറ്റ് പറയാനാകില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.


​വിവിധ സംസ്ഥാനങ്ങളിൽ നിന്നും നീതിക്കുവേണ്ടി ഡൽഹിയിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് വിദ്യാർഥികളെയാണ് ഇന്ന് പോലീസിനെ ഉപയോഗിച്ച് ഭരണകൂടം ക്രൂരമായി തല്ലിച്ചതച്ചത്. ഏറെ ദിവസങ്ങളായി സമാധാനപരമായി സത്യാഗ്രഹത്തിന്റെ പാതയിൽ നടന്നുവന്നിരുന്ന സമരങ്ങളെ മുഖവിലയ്ക്കെടുക്കാനോ, പ്രക്ഷോഭകാരികളുമായി ചർച്ചയ്ക്ക് തയ്യാറാകാനോ കേന്ദ്രസർക്കാർ സന്നദ്ധമായിരുന്നില്ല. ജനാധിപത്യ രാജ്യം പടിപടിയായി ഏകാധിപത്യത്തിലേക്ക് വഴിമാറുന്നു എന്നതിന്റെ കൃത്യമായ ദിശാസൂചനയാണ് ഇന്നത്തെ കേന്ദ്രസർക്കാരിന്റെയും പൊലീസിന്റെയും കാടത്തം നിറഞ്ഞ നടപടികൾ വ്യക്തമാക്കുന്നതെന്നും എ എ റഹീം പറഞ്ഞു.



രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നോളം കാണാത്ത വലിയ വിദ്യാർഥി പ്രക്ഷോഭത്തിനാണ് ഇന്ന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന വിദ്യാർഥികളുടെ ഭാവിയും സ്വപ്നങ്ങളും തുലാസിലാക്കിയ 'നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി' രാജ്യതലസ്ഥാനത്ത് വിവിധ വിദ്യാർഥി സംഘടനകൾ നടത്തിവന്ന സമാധാനപരമായ സമരങ്ങളെയാണ് കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധമായി അടിച്ചമർത്താൻ ശ്രമിച്ചത്.


​വിവിധ സംസ്ഥാനങ്ങളിൽ നിന്നും നീതിക്കുവേണ്ടി ഡൽഹിയിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് വിദ്യാർഥികളെയാണ് ഇന്ന് പോലീസിനെ ഉപയോഗിച്ച് ഭരണകൂടം ക്രൂരമായി തല്ലിച്ചതച്ചത്. ഏറെ ദിവസങ്ങളായി സമാധാനപരമായി സത്യാഗ്രഹത്തിന്റെ പാതയിൽ നടന്നുവന്നിരുന്ന സമരങ്ങളെ മുഖവിലയ്ക്കെടുക്കാനോ, പ്രക്ഷോഭകാരികളുമായി ചർച്ചയ്ക്ക് തയ്യാറാകാനോ കേന്ദ്രസർക്കാർ സന്നദ്ധമായിരുന്നില്ല. ജനാധിപത്യ രാജ്യം പടിപടിയായി ഏകാധിപത്യത്തിലേക്ക് വഴിമാറുന്നു എന്നതിന്റെ കൃത്യമായ ദിശാസൂചനയാണ് ഇന്നത്തെ കേന്ദ്രസർക്കാരിന്റെയും പൊലീസിന്റെയും കാടത്തം നിറഞ്ഞ നടപടികൾ വ്യക്തമാക്കുന്നത്.

ഏതൊക്കെ വിദ്യാർഥികൾ എവിടെയൊക്കെ വെച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നോ, ആർക്കൊക്കെയാണ് ഗുരുതരമായി പോലീസ് മർദ്ദനമേറ്റതെന്നോ, ആരൊക്കെയാണ് ഇപ്പോൾ തടവിലുള്ളതെന്നോ വ്യക്തമല്ലാത്ത ഒരു ഭീതിജനകമായ സാഹചര്യമാണ് നിലവിൽ ഡൽഹിയിൽ ഉള്ളത്. രാജ്യത്ത് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു എന്ന് സംശയിച്ചാലും തെറ്റ് പറയാനാകില്ല. പോലീസിന്റെ പല നടപടികളും അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.


​എന്നാൽ ഇത്തരം കിരാതമായ അടിച്ചമർത്തലുകൾ കൊണ്ട് ഈ മഹാപ്രക്ഷോഭത്തെ ഇല്ലാതാക്കാമെന്ന് കേന്ദ്രസർക്കാർ ധരിക്കേണ്ടതില്ല. ജനാധിപത്യവിരുദ്ധതയ്ക്കെതിരെ പോരാടി വിജയിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത് എന്ന് കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിക്കുന്നു.












deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home