ഹൈക്കോടതിക്കു മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം; ആംബുലൻസിനുള്ളിൽ വച്ച് വിഷം കഴിച്ചു

കൊച്ചി: ഹൈക്കോടതി പരിസരത്ത് ആംബുലൻസിനുള്ളിൽ വച്ച് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
ദമ്പതികളുമായി ബന്ധപ്പെട്ട ഒരു പീഡന പരാതി ഉയർന്നിരുന്നു. ഇത് വ്യാജമാണെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments