'പാറ്റ'കളോട് കൂടാതെ മാറി നിന്ന് പ്രതിഷേധിച്ച് കോൺഗ്രസ്; സമരം കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ

പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിലെ പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ തുടരുന്ന പ്രതിഷേധത്തിനൊപ്പം ചേരാതെ കോണ്‍ഗ്രസ്. കോക്രോച്ച് ജനതാ പാർടി (സിജെപി)യുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധത്തിനൊപ്പം ചേരാതെ പ്രധാന മന്ത്രിയുടെ വസതിക്ക് മുന്‍പിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ പ്രതിഷേധിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എംപി, കെ സി വേണുഗോപാൽ, മുഖ്യമന്ത്രിമാരായ വി.ഡി സതീശൻ, ഡി കെ ശീവകുമാർ തുടങ്ങിയവരും പങ്കെടുത്തു.
ജന്തർ മന്തറിൽ വിദ്യാർഥികളും യുവജനങ്ങളും തെരുവിലിറങ്ങിയ വൻ പ്രക്ഷോഭത്തോട് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് തുടക്കം മുതല്‍ നിഷേധാത്മക സമീപനമാണ് പുലർത്തിയത്. സമരംചെയ്ത യുവാക്കളെ പൊലീസ് തല്ലിച്ചതച്ചിട്ടും കോൺഗ്രസ് നേതാക്കൾ തിരിഞ്ഞുനോക്കിയില്ല. രാഹുൽ ഗാന്ധി പുലർത്തിയ മൗനവും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കോക്ക്റോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജീത്ത് ദീപ്കെ സമരം പ്രഖ്യാപിച്ചതു മുതൽ, വിദ്യാർഥി–-യുവജന പോരാട്ടത്തിന്റെ വീര്യത്തെയും വിശ്വാസ്യതയെയും ഇടിച്ചുതാഴ്ത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. ജനകീയ സമരത്തെ "സർക്കാർ സ്പോൺസേർഡ്' നാടകമെന്ന് ആക്ഷേപിച്ച് പ്രതിരോധത്തിലാക്കാനായിരുന്നു നീക്കം. എസ്‌എ-ഫ്‌ഐയും ഡിവൈഎഫ്ഐയും ഉൾപ്പെടെ ഇടതുപക്ഷ വിദ്യാർഥി–യുവജന സംഘടനകൾ തുടക്കം മുതൽ സമരത്തിൽ സജീവ പങ്കാളിത്തം വഹിച്ചപ്പോൾ കോൺഗ്രസ് പോഷക സംഘടനകളായ എൻഎസ്‌യുവും യൂത്ത്‌കോൺഗ്രസും പൂർണമായും ഒളിച്ചോടി.
സിപിഐ എം അടക്കമുള്ള പ്രതിപക്ഷ പാർടികൾ യുവജന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡ് പ്രതികരിച്ചതേയില്ല. സോനം വാങ്‌ചുക് നിരാഹാരം ആരംഭിച്ചതിന് ശേഷം മാത്രം ശശി തരൂരിനെ പോലെ ചുരുക്കം കോൺഗ്രസ് നേതാക്കൾ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയോ പിന്തുണ അറിയിച്ചതേയില്ല.










0 comments