Deshabhimani

റഷ്യൻ ഡ്രോൺ ആക്രമണം; ഉക്രെയ്നിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ പ്ലാന്റ് തകർന്ന് ഒരു മരണം

drone attack
വെബ് ഡെസ്ക്

Published on Oct 04, 2026, 03:22 PM | 1 min read

കീവ് : റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഉക്രെയ്നിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ പ്ലാന്റ് തകർന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉക്രെയ്നിലെ സുമിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ രാജീവ് ​ഗുപ്തയുടെ നേതൃത്വത്തിലുള്ള കുസും ​ഗ്രൂപ്പിന്റെ ഫാർമ പ്ലാന്റാണ് തകർന്നത്.


ആക്രമണത്തിൽ പ്ലാന്റ് ഭൂരിഭാ​ഗവും തകർന്നതായാണ് റിപ്പോർട്ട്. ​ഡ്രോണുകൾ പതിച്ച ഭാ​ഗത്ത് നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 1994ൽ ഉക്രെയ്നിലേക്ക് ഇന്ത്യൻ മരുന്നുകൾ കയറ്റുമതി ചെയ്യുന്ന വിതരണക്കാരായിട്ടാണ് കുസും ഗ്രൂപ്പ് ആരംഭിച്ചത്. നിലവിൽ ഇന്ത്യൻ പൗരനായ രാജീവ് ഗുപ്തയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.


2002 ൽ മറ്റ് കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് നിർത്തി കമ്പനി സ്വന്തം ബ്രാൻഡുകൾ വിപണനം ചെയ്യാൻ തുടങ്ങി. പിന്നീട് നിർമ്മാണ മേഖലയിലേക്ക് കടന്നു, 2007ൽ ഇന്ത്യയിലും 2009ൽ ഉക്രെയ്നിലെ സുമിയിലും പ്ലാന്റുകൾ തുറന്നു. ആക്രമണത്തിൽ ഏകദേശം 400 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home