Deshabhimani

തുടർച്ചയായി വൈദ്യുതി നിലച്ചു: ജനം റോഡ് ഉപരോധിച്ചു

Blocked the road

കൊറ്റംങ്കാവിലും ചളിക്കവട്ടത്തും തുടർച്ചയായി വൈദ്യുതി നിലച്ചതിനെത്തുടർന്ന് 
നാട്ടുകാർ വ്യാഴാഴ്ച രാത്രി റോഡ് ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Nov 27, 2026, 02:58 AM | 1 min read

കൊച്ചി


കൊറ്റംങ്കാവിലും ചളിക്കവട്ടം പരിസരത്തും തുടർച്ചയായി വൈദ്യുതി നിലച്ചതിനെതുടർന്ന്‌ ജനം രാത്രി തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. രണ്ടു ദിവസം തുടർച്ചയായി ചളിക്കവട്ടത്ത് വൈദ്യുതി നിലച്ചതോടെ കൊറ്റംങ്കാവ് ജങ്‌ക്ഷനിൽ സ്ഥാപിച്ച ട്രാൻഫോർമറിന് ശേഷി കുറവാണന്ന് കെഎസ്ഇബി അധികൃതർ കണ്ടെത്തി.


വ്യാഴാഴ്ച മറ്റൊരു ട്രാൻസ്ഫോർമർ സ്ഥാപിച്ചു. രാത്രിയായപ്പോൾ ഈ ഭാഗങ്ങളിൽ വീണ്ടും വൈദ്യുതി നിലച്ചതോടെ സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ കൊറ്റംങ്കാവ് ജങ്‌ഷനിൽ റോഡ് ഉപരോധിക്കുകയായിരുന്നു. വിവരം അറിഞ്ഞ് കെഎസ്ഇബി അധികൃതരും പൊലീസുമെത്തി. പരിശോധനയിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമറിനും ശേഷിയില്ലെന്ന്‌ കണ്ടെത്തി. പ്രിയദർശനി റോഡിൽ മറ്റൊരു ട്രാൻസ്ഫോർമർ സ്ഥാപിച്ച് വെള്ളി ഉച്ചയ്ക്ക് മുന്പ്‌ തകരാർ പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ്‌ ഉപരോധം അവസാനിപ്പിച്ചത്‌.


സിപിഐ എം ചളിക്കവട്ടം ലോക്കൽ സെക്രട്ടറി വി കെ പ്രകാശൻ, കോൺഗ്രസ് വെണ്ണല മണ്ഡലം പ്രസിഡന്റ്‌ എം എം ഹാരിസ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home