Deshabhimani

സേവ് ഫാക്ട്

തൊഴിലാളികൾ ധർണ നടത്തി

The workers staged a protest

സേവ് ഫാക്ട് ആക്-ഷൻ കൗൺസിൽ ഫാക്ട് മാർക്കറ്റിങ് ഡിവിഷനുമുന്നിൽ സംഘടിപ്പിച്ച ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി എം ജി അജി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 27, 2026, 02:43 AM | 1 min read

കളമശേരി ​


ഉൽപ്പാദനം നിർത്തി ഫാക്ടിനെ തകർക്കാൻ ശ്രമിക്കുന്ന മാനേജ്‌മെന്റ് നയത്തിനെതിരെ ഫാക്ടിലെ തൊഴിലാളികളുടെ കൂട്ടായ്മയായ സേവ് ഫാക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാർക്കറ്റിങ് ഡിവിഷൻ ഓഫീസിനുമുന്നിൽ ധർണ നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി എം ജി അജി ഉദ്ഘാടനം ചെയ്തു.


ഫാക്ട് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി വി എ നാസർ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ വി എ സക്കീർ ഹുസൈൻ, ഐഎൻടിയുസി സംസ്ഥാനകമ്മിറ്റി അംഗം ടി എം സഹീർ, ബിഎംഎസ് ജില്ലാ സെക്രട്ടറി ശ്യാംജിത്ത്, ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സന്തോഷ് ബാബു, പി ഡി ജോൺസൺ, എ ഡി സുജിൽ, എം പി ടോണി, ജെ ഷൈജു, പി എസ് യദു തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Secratariat Employees Asso Pinarayi Vijayan

02

print edition ജീവനക്കാരെ സർക്കാർ ശത്രുക്കളായി കാണരുത്‌: പിണറായി വിജയൻ
Kerala PSC

04

print edition പിഎസ്‍സിക്ക് മരണമണി; ലക്ഷ്യം സമാന്തര ബോർഡുകൾ
deshabhimani section

Recommended

Deshabhimani
Home