Deshabhimani

ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണം നടത്തി

anti microbial

ആലുവ ജില്ലാ ആശുപത്രിയിൽ നടത്തിയ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണം സൂപ്രണ്ട് ഡോ. പ്രസന്ന കുമാരി 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 27, 2026, 02:32 AM | 1 min read

ആലുവ


ആലുവ ജില്ലാ ആശുപത്രിയിൽ നടത്തിയ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണം ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്ന കുമാരി ഉദ്ഘാടനം ചെയ്തു. ആർഎംഒ ഡോ. ഷീജ പി കൃഷ്ണൻ, ക്വാളിറ്റി നോഡൽ ഓഫീസർ ഡോ. കെ രാജേഷ്, നഴ്സിങ്ങ്‌, സൂപ്രണ്ട് അച്ചാമ്മ, സ്റ്റോർ സൂപ്രണ്ട് ഷറീന ബീവി, ആരോഗ്യ പ്രവർത്തകർ എന്നിവർ സംസാരിച്ചു. ആന്റി ബയോട്ടിക്കുകൾ കൃത്യമായി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം. ആലുവ ജില്ലാ ആശുപത്രി ജീവനക്കാരും വിദ്യാർഥികളും ബോധവൽക്കരണ റാലി, പ്രതിജ്ഞ എന്നിവ നടത്തി. ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, പൊതുജനങ്ങൾ, വിദ്യാർഥികൾ എന്നിവർക്ക് ബോധവൽക്കരണ ക്ലാസുകളും ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Secratariat Employees Asso Pinarayi Vijayan

01

print edition ജീവനക്കാരെ സർക്കാർ ശത്രുക്കളായി കാണരുത്‌: പിണറായി വിജയൻ
Kerala PSC

03

print edition പിഎസ്‍സിക്ക് മരണമണി; ലക്ഷ്യം സമാന്തര ബോർഡുകൾ
parliament

05

print edition വർഷകാല സമ്മേളനം പുനരാരംഭിക്കുന്നു; ലോക്‌സഭ തിങ്കളാഴ്‌ച, രാജ്യസഭ ബുധനാഴ്‌ച
deshabhimani section

Recommended

Deshabhimani
Home