Deshabhimani

ജ്വലിച്ചു ബഹുജനരോഷം

നാദാപുരത്ത് നടന്ന എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനംചെയ്യുന്നു​

നാദാപുരത്ത് നടന്ന എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനംചെയ്യുന്നു​

വെബ് ഡെസ്ക്

Published on Nov 27, 2026, 02:32 AM | 1 min read

കോഴിക്കോട്‌ കേരളത്തിന്റെ വികസനവും ക്ഷേമവും അട്ടിമറിക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ മണ്ഡലം കേന്ദ്രങ്ങളിൽ ഉജ്വല ബഹുജന കൂട്ടായ്‌മ. ജില്ലയിൽ 13 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധം കേരളത്തിന്റെ വികസന മേഖലയെ തകർക്കുന്ന യുഡിഎഫ്‌ സർക്കാരിനെതിരെയുള്ള ജനരോഷമായി. കിഫ്‌ബിയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ആശുപത്രികളിൽ ചികിത്സാസ‍ൗകര്യങ്ങളും മരുന്നും ലഭ്യമാക്കുക, വിലക്കയറ്റം തടയുക, വൈദ്യുതി മേഖല കോർപറേറ്റുകൾക്ക്‌ പതിച്ചുകൊടുക്കാനുള്ള നിയമ നിർമാണം പിൻവലിക്കുക, നെൽവയൽ തണ്ണീർത്തട സംരക്ഷണം ഉൾപ്പെടെയുള്ള നിയമങ്ങൾ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബഹുജനസദസ്സ്‌. കോഴിക്കോട്‌ സ‍ൗത്ത്‌ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്‌തു. നോർത്തിൽ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ് ദേവർകോവിൽ, ബേപ്പൂരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ് കുമാർ, കുന്നമംഗലത്ത്‌ നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി എൻ കെ അബ്‌ദുൽ അസീസ് എന്നിവർ ഉദ്‌ഘാടനംചെയ്തു. കൊടുവള്ളിയിൽ പി ടി എ റഹീം, എലത്ത‍ൂരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ, പേരാമ്പ്രയിൽ സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്, ബാലുശേരിയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം അഡ്വ. പി വസന്തം, നാദാപുരത്ത് സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് എന്നിവർ ഉദ്‌ഘാടനം ചെയ്തു. വടകരയിൽ ആർജെഡി ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ, കുറ്റ്യാടിയിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എം സുരേഷ് ബാബു, തിരുവമ്പാടിയിൽ എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, കൊയിലാണ്ടിയിൽ ആർജെഡി ജില്ലാ പ്രസിഡന്റ് എം കെ ഭാസ്കരൻ എന്നിവർ ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Secratariat Employees Asso Pinarayi Vijayan

01

print edition ജീവനക്കാരെ സർക്കാർ ശത്രുക്കളായി കാണരുത്‌: പിണറായി വിജയൻ
Kerala PSC

03

print edition പിഎസ്‍സിക്ക് മരണമണി; ലക്ഷ്യം സമാന്തര ബോർഡുകൾ
parliament

05

print edition വർഷകാല സമ്മേളനം പുനരാരംഭിക്കുന്നു; ലോക്‌സഭ തിങ്കളാഴ്‌ച, രാജ്യസഭ ബുധനാഴ്‌ച
deshabhimani section

Recommended

Deshabhimani
Home