ഭരണഘടനാദിനാചരണം

വടക്കേക്കര പഞ്ചായത്തിൽ ഇന്ത്യൻ ഭരണഘടനയുടെ മൗലിക കടമകൾ ആലേഖനം ചെയ്ത ബോർഡ് പ്രസിഡന്റ് കെ എസ് സനീഷ് അനാച്ഛാദനം ചെയ്യുന്നു
പറവൂർ
ഭരണഘടനാദിനാചരണത്തോടനുബന്ധിച്ച് പൗരനേത്രം പദ്ധതിയിൽ പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളന്റിയർമാർ തയ്യാറാക്കിയ മൗലിക കടമകൾ ആലേഖനം ചെയ്ത ബോർഡ് പറവൂർ വില്ലേജ് ഓഫീസിൽ നഗരസഭാ ഉപാധ്യക്ഷ ലൈജി ബിജു അനാച്ഛാദനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ എൻ ബാബു അധ്യക്ഷനായി. ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളും ഗോതുരുത്ത് ഗ്രാമീണ വായനശാലയും ചേർന്ന് ഭരണഘടനാദിനം ആചരിച്ചു.
വാർഡ് അംഗം ആൽറിൻ കെ ജോബോയ് ഭരണഘടനാദിനസന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം എക്സ് മാത്യു അധ്യക്ഷനായി. ഭരണഘടനയിലെ മൗലികാവകാശങ്ങൾ പരിചയപ്പെടുത്തുന്ന ഫ്ലക്സും അദ്ദേഹം അനാച്ഛാദനം ചെയ്‌തു. വടക്കേക്കര മൂത്തകുന്നം എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വടക്കേക്കര പഞ്ചായത്തിൽ ഭരണഘടനാദിനം ആചരിച്ചു.
പൗരനേത്രം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഭരണഘടനയിലെ മൗലിക കടമകൾ ആലേഖനംചെയ്ത ബോർഡ് അനാച്ഛാദനം ചെയ്ത് പ്രസിഡന്റ് കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് ജില്ലാ കോ–ഓർഡിനേറ്റർ ജോസ് കെ ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യാ സനൽകുമാർ, സി ബി വിജയ, ടി കെ അശോകൻ, എ ജെ മിജി മാത്യു, അക്ഷയ് കൃഷ്ണ എന്നിവർ സംസാരിച്ചു.








0 comments