Deshabhimani

print edition വർഷകാല സമ്മേളനം പുനരാരംഭിക്കുന്നു; ലോക്‌സഭ തിങ്കളാഴ്‌ച, രാജ്യസഭ ബുധനാഴ്‌ച

parliament
avatar
സ്വന്തം ലേഖകൻ

Published on Nov 27, 2026, 02:31 AM | 1 min read

ന്യൂഡൽഹി : പാർലമെന്റ് സമ്മേളനം സംബന്ധിച്ച അനിശ്‌ചിതത്വത്തിന്‌ വിരാമമിട്ട്‌ ഇരുസഭകളും വീണ്ടും ചേരാനുള്ള തീയതി പ്രഖ്യാപിച്ചു. ലോക്‌സഭ തിങ്കളും രാജ്യസഭ ബുധനും വിളിച്ചുചേർക്കാനും വ്യാഴാഴ്‌ച സിറ്റിങ് അവസാനിപ്പിക്കാനും ലോക്‌സഭാ സ്‌പീക്കറോടും രാജ്യസഭാ അധ്യക്ഷനോടും അഭ്യർഥിച്ചതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.


അത്യാവശ്യ വിഷയങ്ങൾ പാർലമെന്റിന്റെ പരിഗണനയ്‌ക്ക്‌ വയ്‌ക്കാനും നടപടിക്രമം പൂർത്തിയാക്കാനുമാണിതെന്ന്‌ മന്ത്രി പറഞ്ഞു. മണ്ഡല പുനഃനിർണയവുമായി ബന്ധിപ്പിച്ച വനിതാ സംവരണ ബിൽ കേന്ദ്രസർക്കാർ വീണ്ടും അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്‌. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാനുള്ള മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ഉറപ്പാക്കാൻ ബിജെപിയും കേന്ദ്രസർക്കാരും ചരടുവലിച്ചിരുന്നു. ചില പ്രതിപക്ഷ കക്ഷികളെ പിളർത്തിയും ചിലരുമായി വിലപേശിയും പിന്തുണ ഉറപ്പാക്കാനാണ്‌ ശ്രമം. വർഷകാല സമ്മേളനം ആഗസ്‌ത്‌ 13ന്‌ അനിശ്‌ചിതകാലത്തേക്ക്‌ പിരിഞ്ഞെങ്കിലും ഒ‍ൗദ്യോഗികമായി അവസാനിപ്പിച്ച്‌ രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല.


സമ്മേളനം നിർത്തിവയ്‌ക്കുന്നതായി ഒ‍ൗദ്യോഗികമായി വിജ്‌ഞാപനം ചെയ്യാതെ നിലനിർത്തിയത്‌ മണ്ഡല പുനഃനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനാഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന വിമർശം ഉയർന്നിരുന്നു. ആഗസ്‌ത്‌ 13ന്‌ ശേഷം ഡിഎംകെ, എൻസിപി (പവാർ), ശിവസേന (ഉദ്ധവ്‌ താക്കറേ) എന്നിവയുടെ പിന്തുണ ഉറപ്പാക്കാൻ നീക്കമുണ്ടായിരുന്നു. ഡിസംബർ ആദ്യവാരത്തെ സമ്മേളനത്തിന്‌ ശേഷം ശൈത്യകാല സമ്മേളനം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ്‌ വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Secratariat Employees Asso Pinarayi Vijayan

01

print edition ജീവനക്കാരെ സർക്കാർ ശത്രുക്കളായി കാണരുത്‌: പിണറായി വിജയൻ
Kerala PSC

03

print edition പിഎസ്‍സിക്ക് മരണമണി; ലക്ഷ്യം സമാന്തര ബോർഡുകൾ
deshabhimani section

Recommended

Deshabhimani
Home