കുസാറ്റ് സമരം 50 ദിവസം പിന്നിട്ടു

അന്യായ സസ്പെൻഷനെതിരെ കുസാറ്റിൽ നടക്കുന്ന അനിശ്ചിതകാലസമരം 50-ാം ദിവസം കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
നാല് മുതിർന്ന ഉദ്യോഗസ്ഥരെ അന്യായമായി സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സമരം 50 ദിവസം പിന്നിട്ടു.
50–-ാം ദിവസത്തെ സമരം കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ ജെ മെറിമോൾ അധ്യക്ഷയായി. വി ജി സിജു, പി പി രാജി എന്നിവർ ഉപവാസമിരുന്നു. സ്റ്റാഫ് കൗൺസിൽ അംഗം മുഹമ്മദ് ഫാസിൽ, സി എസ് സോണിയ എന്നിവർ സംസാരിച്ചു.








0 comments