കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം
സംയുക്ത കിസാൻ മോർച്ച കർഷകക്കൂട്ടായ്‌മ നടത്തി

കേന്ദ്രസർക്കാരിനെതിരെ സംയുക്ത കിസാൻ മോർച്ച ആലുവയിൽ സംഘടിപ്പിച്ച കർഷകക്കൂട്ടായ്‌മ അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
കർഷകപ്രക്ഷോഭത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് സംയുക്ത കിസാൻ മോർച്ച കർഷകക്കൂട്ടായ്‌മ നടത്തി. കാർഷികനിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടന്ന ഐതിഹാസിക കർഷകപ്രക്ഷോഭം ഒത്തുതീർപ്പാക്കിയപ്പോൾ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുക, സ്വതന്ത്ര വ്യാപാര കരാറുകൾ റദ്ദാക്കുക, യുഎസുമായുള്ള വ്യാപാര കരാർ നീക്കത്തിൽനിന്ന് പിന്മാറുക, സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകക്കൂട്ടായ്മ.
ആലുവ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ദിനകരൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ മുഖ്യപ്രഭാഷണം നടത്തി. കർഷകസംഘം ജില്ലാ ട്രഷറർ കെ വി ഏലിയാസ് അധ്യക്ഷനായി. കർഷകക്കൂട്ടായ്മ നേതാക്കളായ കെ കെ ഷിബു, പി പി എബ്രഹാം, ഇ കെ ശിവൻ, പി വി തോമസ്, കെ തുളസി എന്നിവർ സംസാരിച്ചു.








0 comments