Deshabhimani

ജനവിരുദ്ധനയങ്ങൾക്ക്‌ താക്കീതായി ജനകീയ കൂട്ടായ്‌മകൾ

People's Collectives

എൽഡിഎഫ് തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം 
എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 27, 2026, 03:36 AM | 5 min read

കൊച്ചി


യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിച്ചു. വിലക്കയറ്റം തടയുക, കിഫ്ബിയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, കടലും തീരവും കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കം പിൻവലിക്കുക, നെൽവയൽ–തണ്ണീർത്തട നിയമം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രതിപക്ഷ നേതാവിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൂട്ടായ്‌മ.


​ മട്ടാഞ്ചേരി


എൽഡിഎഫ്‌ കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയകൂട്ടായ്‌മ ഐഎസ്ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് ഉദ്ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ജെ മാക്സി അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ എം കെ അബ്ദുൽ ജലീൽ, കെ എൻ ഉണ്ണിക്കൃഷ്ണൻ, ടി വി അനിത, കെ എം റിയാദ്, പി എസ് രാജം, കെ ജെ ആന്റണി, മനാഫ് ഹാരിസ്, പി എ ബോസ്, മേരി ഹർഷ, എഡ്വിൻ ജോസഫ്, എം കെ അഭി, സോണി കെ ഫ്രാൻസിസ്, സി എസ് ഗിരീഷ് എന്നിവർ സംസാരിച്ചു.


എൽഡിഎഫ്‌ എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. സി എ ഷക്കീർ അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ സി മണി, കെ വി മനോജ്‌, എ ശ്രീധരൻ‍, എം പി രാധാകൃഷ്ണൻ, പി ജെ കുഞ്ഞുമോൻ, കുര്യൻ എബ്രഹാം, കുന്പളം രവി, ജോൺസൺ ലോപ്പസ്‌, പി വി ശ്രീനിജിൻ, പി എൻ സീനുലാൽ, വിനോദ്‌ ബാബു, വി വി പ്രവീൺ, അംബിക സുദർശനൻ, എലിസബത്ത്‌ ഇടിക്കുള, ബീന മഹേഷ്‌, എസ്‌ ശശികല എന്നിവർ പങ്കെടുത്തു.


തൃക്കാക്കര


എൽഡിഎഫ് തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് ജങ്‌ഷനിൽ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ​സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ അധ്യക്ഷനായി. കെ എസ് അരുൺകുമാർ, കെ കെ സന്തോഷ് ബാബു, പി കെ സുധീർ, വി ടി ശിവൻ, എ എ ബാവ, ഒ എൻ ഇന്ദ്രകുമാർ, കെ കെ പ്രദീപ്, രഞ്ജു ചെറിയാൻ എന്നിവർ സംസാരിച്ചു.


​ തൃപ്പൂണിത്തുറ


എൽഡിഎഫ് തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയകൂട്ടായ്‌മ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ കെ സജീവൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ ടി സി ഷിബു, കെ ആർ റെനിഷ്, തോപ്പിൽ ഹരി, ജോർജ് കോട്ടൂർ, കെ എസ് രാധാകൃഷ്ണൻ, പി വാസുദേവൻ, സി എൻ സുന്ദരൻ, ജൂബി എം വർഗീസ്, കെ ജെ ബെയ്‌സിൽ, എം ജി മുരുകേശൻ, മുഹമ്മദ് നജീബ് എന്നിവർ സംസാരിച്ചു. കളമശേരി എൽഡിഎഫ്‌ കളമശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ മണ്ഡലം സെക്രട്ടറി പി കെ സുരേഷ് അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ കെ ബി വർഗീസ്, അയൂബ് ഖാൻ, എസ് രമേശൻ, അബ്ദുൾ ജലീൽ, വി എം ശശി, എ ആർ രഞ്ചിത്, വി എ സക്കീർ ഹുസൈൻ, സി പി ഉഷ, അബ്ദുൾ ജലീൽ, ബിനു ചന്ദ്രശേഖരൻ, പി ഡി ജോൺസൺ, സിജി ബാബു തുടങ്ങിയവർ സംസാരിച്ചു.


ആലുവ


എൽഡിഎഫ് ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ആലുവ ബാങ്ക് ജങ്‌ഷനിൽ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി സലിം അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പുഷ്പ ദാസ്, ജില്ലാ കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി, എൽഡിഎഫ് നേതാക്കളായ അനിൽ കാഞ്ഞിലി, സലിം എടത്തല, സിപിഐ മണ്ഡലം സെക്രട്ടറി വി സെയ്തുമുഹമ്മദ്, ശിവരാജ് കോമ്പാറ, അബ്ദുൾ സലാം മനാടത്ത്, പി കെ ആസാദ്, ഇ എം സലിം, പി എം സഹീർ എന്നിവർ സംസാരിച്ചു.


പറവൂർ


എൽഡിഎഫ് പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി എ പീറ്റർ മുഖ്യപ്രഭാഷണം നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി എ എം ഇസ്മായിൽ, എൽഡിഎഫ് നേതാക്കളായ എൻ ഐ പൗലോസ്, പി എസ് ഷൈല, എം എൻ ശിവദാസൻ, ജേക്കബ് ജോർജ്, പി അജിത്‌കുമാർ, മുഹമ്മദ് ആലു, ഷിറോൺ തൈവെപ്പിൽ, ടി ആർ ബോസ്, കെ ബി അറുമുഖൻ, കെ എ വിദ്യാനന്ദൻ, ടി എസ് രാജൻ, പി പി അജിത്‌കുമാർ എന്നിവർ സംസാരിച്ചു.


വൈപ്പിൻ


എൽഡിഎഫ്‌ വൈപ്പിൻ മണ്ഡലം കമ്മിറ്റി കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിൽ ജനകീയക്കുട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദഘാടനം ചെയ്തു. സിപിഐ ജില്ലാ കൗൺസിൽ അംഗം എൻ കെ ബാബു അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ എ പി പ്രിനിൽ, കെ എൽ ദിലീപ്കുമാർ, ഡോ. കെ കെ ജോഷി, കെ എ സാജിത്‌, പി ബി സജീവൻ, എം ബി ഷൈനി, എൻ എസ് സൂരജ്, കെ എസ് ദിന്‍രാജ്, വി പി സാബു, പ്രമോദ് മാലിപ്പുറം, കെ കെ വേലായുധൻ, ആറന്മുള ചന്ദ്രൻ, ആന്റണി സജി, എം എച്ച് റഷീദ് തുടങ്ങിയവർ സംസാരിച്ചു.


അങ്കമാലി


എൽഡിഎഫ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്ര ചന്ദ്രപ്പുര ജങ്‌ഷനിൽ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ടോമി കെ തോമസ് ഉദ്ഘാടനം ചെയ്തു. ഐഎസ്ജെഡി സംസ്ഥാന ട്രഷറർ ബെന്നി മൂഞ്ഞേലി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ കെ ഷിബു, ജോസ് തെറ്റയിൽ, സി കെ സലിംകുമാർ, എം എൻ പരമേശ്വരൻ, മാർട്ടിൻ ബി മുണ്ടാടൻ, മാത്യൂസ് കോലഞ്ചേരി, ദേവസിക്കുട്ടി പൈനാടത്ത്, ബിബിൻ വർഗീസ്, ഐ പി ജേക്കബ് എന്നിവർ സംസാരിച്ചു.


മൂവാറ്റുപുഴ ​


എൽഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ജനകീയകൂട്ടായ്‌മ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം ജോളി പൊട്ടയ്ക്കൽ അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ ഷാജി മുഹമ്മദ്, അനീഷ് എം മാത്യു, ബാബുപോൾ, എൽദോ എബ്രഹാം, ഷൈൻ ജേക്കബ്, ഗോപി കോട്ടമുറിക്കൽ, പി എം ഇസ്മയിൽ യു ആർ ബാബു തുടങ്ങിയവർ സംസാരിച്ചു.


പിറവം


എൽഡിഎഫ് പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എം ദിനകരൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജിൻസൺ വി പോൾ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ, പി ബി രതീഷ്, ബീന ബാബുരാജ്, സാബു കെ ജേക്കബ്, കെ ചന്ദ്രശേഖരൻ, സോജൻ ജോർജ്, കെ പി സലിം, രാജു തെക്കൻ, ബിമൽ ചന്ദ്രൻ, സോമൻ വല്ലയിൽ, ഡോജിൻ ജോൺ, ദുർഗാപ്രസാദ്, ജിബി പിറവം എന്നിവർ സംസാരിച്ചു.


കോതമംഗലം


എൽഡിഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി കോഴിപ്പിള്ളി കവലയിൽ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി ടി ബെന്നി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ ഇ കെ ശിവൻ, കെ എ ജോയി, ആന്റണി ജോൺ, റോണി മാത്യു, മനോജ് ഗോപി, ബേബി പൗലോസ്, തോമസ് തോമ്പ്ര, ആന്റണി പുല്ലൻ, ഷാജി പീച്ചക്കര, പോൾ ഡേവീസ്, ടി പി തമ്പാൻ, സാജൻ അമ്പാട്ട്, എം ടി എബി, ജിജി പുളിക്കൽ എന്നിവർ


കോലഞ്ചേരി


യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പട്ടിമറ്റത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി കെ പി ഏലിയാസ് അധ്യക്ഷനായി. നേതാക്കളായ ജോർജ് ഇടപ്പരത്തി, കെ കെ ഏലിയാസ്, റെജി ഇല്ലിക്കപ്പറമ്പിൽ, രഞ്ജിത് രത്നാകരൻ, കിഷിത ജോർജ്, പി ടി കുമാരൻ, സാൽവി കെ ജോൺ, എം പി ഏലിയാസ്‌, റോയി പാലമറ്റം എന്നിവർ സംസാരിച്ചു.


പെരുമ്പാവൂർ


എൽഡിഎഫ് പെരുന്പാവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി കെ രാജീവ് അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ സി എം അബ്ദുൽകരിം, മമ്മി സെഞ്ച്വറി, രമേഷ് ചന്ദ്, പി എം സലിം, സുഷമ വിജയൻ, വി പി ഖാദർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home