ബേബി ജീൻ നായകനാകുന്നു; 'അക്ഷരംപ്രതി' ഉടൻ ആരംഭിക്കും

കൊച്ചി: റാപ്പറും നടനുമായ ബേബി ജീൻ നായകനാകുന്നു.സമീപകാലത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലെ സുഭാഷ് എന്ന കഥാപാത്രത്തിലൂടെ ബേബി ജീൻ എന്ന നടൻ മലയാളി പ്രേഷകർക്ക് പ്രിയങ്കരനായിട്ടുണ്ട്. 'അക്ഷരംപ്രതി' എന്ന മലയാള ചിത്രത്തിലൂടെയാണ് നായകനായുള്ള ബേബി ജീനിന്റെ അരങ്ങേറ്റം.
ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന രേഷ്മ ശിവകുമാർ ആണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനി നിർമിക്കുന്ന ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച് അണിയറ പ്രവർത്തകർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ സിനിമാ കമ്പനിയുടെ അഞ്ചാമത്തെ സിനിമയാണ് അക്ഷരംപ്രതി.
വ്യത്യസ്തമായ പ്രമേയങ്ങൾ അവതരിപ്പിക്കുന്ന, പുതുമുഖ സംവിധായകർ ഒരുക്കുന്ന 3 ചിത്രങ്ങളാണ് ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇപ്പോൾ ഒരുങ്ങുന്നത്. നവാഗതനായ ജിതേഷ് എസ് റാം ഒരുക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 3, ഗിരീഷ് എ ഡിയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന രോഹിത് ചന്ദ്രശേഖർ ഒരുക്കുന്ന പ്രൊഡക്ഷൻ നമ്പർ 4 എന്നിവയും അടുത്തിടെയാണ് ചിത്രീകരണം ആരംഭിച്ചത്.









0 comments