പ്രചരിക്കുന്നത് പ്രസംഗത്തിൻ്റെ തെറ്റായ വ്യാഖ്യാനം: പി നന്ദകുമാർ

പൊന്നാനി: പ്രസംഗത്തിലെ ഒരുഭാഗം മാത്രം അടർത്തിയെടുത്താണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്ന് മുൻ എംഎൽഎ പി നന്ദകുമാർ പറഞ്ഞു. മലപ്പുറം ജില്ല മതനിരപേക്ഷ രാഷ്ട്രീയത്തിൻ്റെ കേന്ദ്രമാണ്. അത് ഇല്ലാതാക്കാനുള്ള ശ്രമം ഇപ്പോൾ ചിലർ നടത്തുന്നുണ്ട്. ജില്ലയെ വർഗീയതയുടെ കൂടാക്കാനുള്ള ശ്രമത്തെ അനുവദിക്കില്ലെന്നാണ് പ്രസംഗത്തിൽ ഉദ്ദേശിച്ചത്. അത് തെറ്റായി വ്യാഖ്യാനിക്കരുത്. തെരഞ്ഞെടുപ്പ് സമയത്ത് സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച് ലീഗ് വർഗീയ പ്രചാരണം നടത്തി.
പിണറായി വിജയനാണ് എസ്ഐആർ കൊണ്ടുവന്നതെന്ന കള്ളപ്രചാരണം അതിന് ഉദാഹരണമാണ്. മറുഭാഗത്ത് ഹിന്ദുത്വ വർഗീയ ശക്തികൾ കുംഭമേള നടത്തി ജില്ലയിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇതിനെതിരെയാണ് സംസാരിച്ചത്. ലീഗും കോൺഗ്രസും അകപ്പെട്ടിരിക്കുന്ന കുഴിയിൽനിന്ന് ശ്രദ്ധതിരിക്കാനാണ് വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും പി നന്ദകുമാർ പറഞ്ഞു.









0 comments