രാജസ്ഥാനിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധന; നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

പ്രതീകാത്മക ചിത്രം
ജയ്പൂർ: രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ വിദ്യാർത്ഥിനികൾക്ക് നേരെ അധ്യാപകരുടെ ക്രൂരമായ അതിക്രമം. 1000 രൂപ കാണാതായതിനെത്തുടർന്ന് ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർത്ഥിനികളെ അധ്യാപകർ മർദ്ദിക്കുകയും നിർബന്ധപൂർവ്വം വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തുകയുമായിരുന്നു.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് രാജസ്ഥാൻ സർക്കാരിന് നോട്ടീസ് അയച്ചു. ലിവാലി ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അധ്യാപകർ നടത്തിയ പരിശോധനയിൽ പണമൊന്നും കണ്ടെത്താനായില്ല.
സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടികൾ രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ വലിയൊരു വിഭാഗം രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധം രേഖപ്പെടുത്തി.
ഇത് കുട്ടികളുടെ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തി. സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് കമ്മീഷൻ ആവശ്യപ്പെട്ടു. അധ്യാപകർക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കണം.









0 comments