Deshabhimani

അമിതവേഗത്തിലെത്തിയ കാര്‍ ഡിവൈഡറിൽ ഇടിച്ചശേഷം മറ്റൊരു കാറിലിടിച്ചു; പെൺകുട്ടിക്ക് പരിക്ക്

prsche mumbai
വെബ് ഡെസ്ക്

Published on Jul 19, 2026, 04:07 PM | 1 min read

മുംബൈ: മുംബൈയിലെ കോസ്റ്റൽ റോഡിൽ അമിതവേഗതയിലെത്തിയ ആഡംബര കാറായ പോർഷെ (Porsche) നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിലും മറ്റൊരു കാറിലും ഇടിച്ചുണ്ടായ അപകടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം.


മറ്റൊരു കാറിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിക്കാണ് പരിക്കേറ്റത്. അതേസമയം, അപകടസമയത്ത് എയർബാഗുകൾ കൃത്യമായി പ്രവർത്തിച്ചതിനാൽ ആഡംബര കാർ ഓടിച്ചിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന വിജയ് പാണ്ഡെ എന്നയാൾക്കെതിരെ അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചതിന് ഭാരതീയ ന്യായ സംഹിത, മോട്ടോർ വാഹന നിയമം എന്നിവ പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.


ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ദിവസങ്ങൾക്ക് മുൻപ് (ജൂലൈ 15 ന്) ഇതേ കോസ്റ്റൽ റോഡ് ടണലിനുള്ളിൽ ഒരു കാറിന് തീപിടിച്ച് വലിയ രീതിയിൽ ഗതാഗതക്കുരുക്കും ഭീതിയും സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടുമൊരു അപകടം റിപ്പോർട്ട് ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home