അലക്‌സാൻട്രിൻസ്‌കി ഫെസ്റ്റിവലിൽ ആദ്യമായി ഇന്ത്യൻ നാടകം പിയർ ജിന്റ്

ibson

‘പീയർ ജിന്റ്‌ ’നാടകത്തിൽ നിന്ന്​

avatar
കെ ഗിരീഷ്​

Published on Jul 31, 2025, 12:16 AM | 1 min read

തൃശൂർ: സ്‌റ്റാനിസ്ലാവ്‌സ്‌കിയും, ആന്റൺ ചെക്കോവും, വെസെവോലോഡ് മേയർഹോൾഡുമുൾപ്പെടെയുള്ള ലോക നാടകപ്രതിഭകളുടെ കളിത്തട്ടായിരുന്ന അലക്‌സാൻഡ്രിൻസ്‌കി തിയറ്ററിലേക്ക്‌ മലയാള നാടകവും.

റഷ്യയിലെ വിഖ്യാത അന്തരാഷ്‌ട്ര നാടകോത്സവമായ അലക്‌സാൻഡ്രിൻസ്‌കി തിയറ്റർ ഫെസ്‌റ്റിവലിൽ ആദ്യമായി ഇന്ത്യൻ നാടകം അരങ്ങേറുകയാണ്. തൃശൂർ ഓക്‌സിജൻ തിയറ്ററിന്റെ ‘പീയർ ജിന്റ്‌ ’ മലയാള നാടകം സെപ്‌തംബർ 2,3 തീയതികളിലാണ്‌ അവതരിപ്പിക്കുന്നത്‌. ലോകത്തിലെ എറ്റവും പഴക്കമേറിയ തിയറ്ററായ അലക്‌സാൻഡ്രിൻസ്‌കി തിയറ്ററിന്റെ പ്രധാന വേദിയിലാണ്‌ അവതരണം.

deepan ദീപൻ ശിവരാമൻ


ഹെന്ററിക്‌ ഇബ്‌സൻ 1867ൽ രചിച്ച ഈ കാവ്യനാടകം ലോകമെമ്പാടും ഇന്നും അവതരിപ്പിക്കപ്പെടുന്നു. ഇബ്‌സൻ കാവ്യഭാഷയിലെഴുതിയ അവസാന രചനയാണ്‌ അഞ്ച്‌ അങ്കങ്ങളുള്ള പീർ ജിന്റ്‌ .

പ്രശസ്‌ത നാടകപ്രവർത്തകനായ ദീപൻ ശിവരാമൻ സ്വതന്ത്ര മലയാള ആഖ്യാനവും സീനോഗ്രഫിയും സംവിധാനവും നിർവഹിച്ച നാടകം ഇതിനകം വിവിധ അന്തർദേശീയ നാടകോത്സവങ്ങളിൽ പ്രശംസ പിടിച്ചു പറ്റിയതാണ്‌. 2023ൽ ചൈനയിലെ വൂഹാൻ നാടകോത്സവത്തിൽ പീർ ജിന്റ് കാണാനിടയായ അലക്‌സാൻഡ്രിൻസ്‌കി ഫെസ്‌റ്റിവൽ ക്യുറേറ്റർമാർ നേരിട്ട്‌ റഷ്യൻ ഫെസ്‌റ്റിവലിലേക്ക്‌ ക്ഷണിക്കുകയായിരുന്നു. നാടകത്തിൻെറ സംഗീതം നിർവഹിച്ചത്‌ ലോകപ്രശസ്‌തനായ തിയറ്റർ സംഗീതജ്ഞൻ പരേതനായ ചന്ദ്രൻ വെയ്യാട്ടുമലാണ്‌. പ്രശസ്‌ത ലൈറ്റ്‌ ഡിസൈനർ ജോസ്‌ കോശിയുടേതാണ്‌ ലൈറ്റിങ്​. കെ ഗോപാലൻ(ഗോപാലൻ അടാട്ട്‌), ജോസ്‌ പി റാഫേൽ, സി ആർ രാജൻ, ജയിംസ്‌ ഏലിയ, ഐശ്വര്യ ലക്ഷ്‌മി ഉൾപ്പെടെ ഇരുപതോളം കലകാരന്മാരാണ്‌ സംഘത്തിലുള്ളത്‌.


theatorഅലക്‌സാൻഡ്രിൻസ്‌കി തിയറ്റർ

സെന്റ്‌ പീറ്റേഴ്‌സ്‌ ബർഗിലെ അലക്‌സാൻഡ്രിൻസ്‌കി തിയറ്റർ(നാഷ്‌ണൽ ഡ്രാമാ തിയറ്റർ ഓഫ്‌ റഷ്യ) 1832ൽ സ്ഥാപിച്ച തിയറ്റർ സമുച്ചയമാണ്‌. റഷ്യൻ റിയലിസ്‌റ്റിക്‌ നാടകകൃത്തായിരുന്ന അലക്സാണ്ടർ ഓസ്ട്രോവ്സ്കിയുടെ ബഹുമാനാർഥം ഇപ്പോൾ ഓസ്ട്രോവ്സ്കി സ്‌ക്വയർ എന്നറിയപ്പെടുന്ന സ്ഥലത്താണ്‌ ഈ സമുച്ചയം നിലകൊള്ളുന്നത്‌. 1300ഓളം കാണികളെ ഉൾക്കൊള്ളാനാവുന്ന പ്രധാന നാടകശാലയുൾപ്പെടുന്ന ഈ സമുച്ചയം യുനെസ്‌കോയുടെ പൈതൃക സംരക്ഷണ ശൃംഖലയിൽ ഉൾപ്പെടുന്നതാണ്‌.






deshabhimani section

Related News

View More
0 comments
Sort by

Home