print edition ഉക്രയ്‌നിൽ റഷ്യൻ ആക്രമണം ; 6 മരണം

കീവ്
ഉക്രയ്‌നിൽ റഷ്യൻ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. 35പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കീവില്‍ 430 ഡ്രോണുകളും 18 മിസൈലുകളുമാണ് ആക്രമണം നടത്തിയതെന്ന് ഉക്രയ്‌ൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കി പറഞ്ഞു. നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നു. മറ്റ് നിരവധി പ്രദേശങ്ങളിലും റഷ്യൻ ആക്രമണമുണ്ടായി.
റഷ്യൻ കരിങ്കടലിലെ തുറമുഖമായ നോവോറോസിസ്‌കിനുനേരെ ഉക്രയ്ൻ ആക്രമണമുണ്ടായി. ആക്രമണത്തെ തുടർന്ന് പ്രധാന ഷെഷ്ഖാരിസ് എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായി. ഒരു കപ്പലും കെട്ടിടവും തകർന്നു.








0 comments