print edition കരിമ്പ് കര്‍ഷക സമരത്തിനിടെ സംഘര്‍ഷം ; കര്‍ണാടകത്തിൽ ട്രാക്‍ടറുകള്‍ക്ക് തീയിട്ടു

ബഗല്‍കോട്ട്
കര്‍ണാടകത്തിലെ ബഗല്‍കോട്ടിലെ കരിമ്പ് കര്‍ഷകരുടെ സമരത്തിനിടെ സംഘര്‍ഷം. മുധോളിലെ സമീര്‍വാഡിയില്‍ ഫാക്ടറിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കരിമ്പ് കയറ്റിയ നിരവധി ട്രക്കുകള്‍ക്ക് തീയിട്ടു. നൂറോളം ട്രക്കുകള്‍ കത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞത് 15 ട്രാക്ടറുകളും ബൈക്കുകളും കത്തിയതായി പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കരിമ്പിന് ടണ്ണിന് 3500 രൂപയാക്കണമെന്ന ആവശ്യപ്പെട്ട് കര്‍ഷകര്‍ ദിവസങ്ങളായി സമരത്തിലായിരുന്നു. കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മുധോളിൽ ബന്ദും പ്രഖ്യാപിച്ചു. എന്നാൽ 3300 രൂപ നൽകാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനത്തെ തുടര്‍ന്ന് ചില കര്‍ഷകര്‍ കരിമ്പ് നൽകാൻ തീരുമാനിച്ചു. ഇതിനെതിരെ കര്‍ഷകരുടെ നേതൃത്വത്തിൽ ഫാക്ടറിക്ക് മുന്നിൽ പ്രതിഷേധം നടക്കുമ്പോഴാണ് സംഭവം. സമരം അട്ടിമറിക്കാനായി ഫാക്ടറിക്ക് അകത്തുനിന്നുള്ള അക്രമികളാണ് തീവയ്‍പ്പിന് നടത്തിയതെന്നാണ് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പറയുന്നത്.








0 comments