ദാസും ചന്ദ്രയും ഒടിടിയിലേയ്ക്ക്; സെപ്തംബർ നാലിന് സ്ട്രീമിങ് ആരംഭിക്കും

പ്രേക്ഷക പ്രശംസ വാരിക്കൂട്ടിയ തമിഴ് ചിത്രം ഡി സി ഒടിടി റിലീസിന് ഒരുങ്ങുന്നു. സംവിധായകൻ ലോകേഷ് കനകരാജ് കേന്ദ്ര കഥാപാത്രത്തിലെത്തിയ ആദ്യ ചിത്രം കൂടിയാണ് ഡി സി. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം സൺ നെക്സ്റ്റിലൂടെ സെപ്തംബർ 4 ന് സ്ട്രീമിങ് ആരംഭിക്കും. തമിഴിന് പുറമെ, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. ആഗസ്ത് 7 ന് തീയേറ്റുകളിലെത്തിയ തമിഴ് റൊമാന്റിക്- ആക്ഷൻ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.

വിഖ്യാത ബംഗാളി സാഹിത്യകാരനായ ശരത്ചന്ദ്ര ചതോപാധ്യായുടെ 1917-ൽ പ്രസിദ്ധീകരിച്ച് ദേവദാസ് എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഡി സി ഒരുക്കിയത്. ചിത്രത്തിൽ ലോകേഷിന്റെയും നടി വാമിഖ ഗബ്ബിയുടെയും സഞ്ജനയുടെയും കഥാപാത്രങ്ങൾ ഏറെ കൈയടി നേടുകയും ചെയ്തിരുന്നു. നോവലിലേത് പോലെ തന്നെ കഥാപാത്രങ്ങളുടെ പേരും സിനിമയിൽ സമാനമാണ്. ദേവദാസ് എന്ന കഥാപാത്രത്തെ ലോകേഷ് തന്റെ കൈപിടിയിൽ ഭദ്രമാക്കിയപ്പോൾ പ്രേക്ഷക പ്രിയങ്കരി വാമിക ഗബ്ബി തന്റെ ചന്ദ്രയെ അനശ്വരമാക്കി.

തലയിൽ റോസാപൂവും ചൂടി കണ്ണെഴുതി വട്ടപ്പൊട്ട് ചൂടി അവളെത്തുമ്പോൾ ചന്ദ്രയുടെ ജീവിതം അവളുടെ കണ്ണുകളിൽ പ്രതിധ്വനിക്കുന്നു. സജന കൃഷ്ണമൂർത്തിയിൽ പാറുവും (പാർവതി) അലിഞ്ഞു ചേർന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിച്ചിരിക്കുന്നത്. ‘റോക്കി’, ‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.










0 comments