Deshabhimani

2031ലെ വനിതാ ലോകകപ്പ് ഫുട്ബോൾ നാല് രാജ്യങ്ങളിൽ

Womens Football World Cup
വെബ് ഡെസ്ക്

Published on Nov 24, 2026, 04:48 PM | 1 min read

ന്യൂയോർക്ക്: 2031ലെ വനിതാ ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കോസ്റ്റാറിക്ക, ജമൈക്ക എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും. നാല് രാജ്യങ്ങളിലായി നടക്കുന്ന ആദ്യ വനിതാ ലോകകപ്പായിരിക്കും ഇത്. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ വനിതാ ലോകകപ്പെന്ന പ്രത്യേകതയും 2031ലെ ടൂർണമെൻ്റിനുണ്ടാകും.


2035ലെ വനിതാ ലോകകപ്പിന് യുകെ ആതിഥേയത്വം വഹിക്കും. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. 1966ന് ശേഷം ആദ്യമായാണ് യുകെയിലേക്ക് ലോകകപ്പ് എത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home