Deshabhimani

രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാകാൻ വയനാട്; 27ന് പ്രഖ്യാപനം

Wayanad E Waste
വെബ് ഡെസ്ക്

Published on Nov 24, 2026, 04:31 PM | 1 min read

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയെന്ന നേട്ടത്തിലേക്ക് വയനാട്. നവംബർ 27ന് വൈകിട്ട് നാലിന് കൽപ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് അറിയിച്ചു.


തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പ്ലാസ്റ്റിക് രഹിത പ്രകൃതി സൗഹൃദ പ്രയാണത്തിന് കൂടി ഈ മാസം 27 ന് തുടക്കം കുറിക്കുകയാണെന്നും മന്ത്രി സിദ്ദിഖ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home