നിരോധന നീക്കങ്ങള്‍ പാതിവഴി, മൈൻ അപകടങ്ങളിൽ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 6,929 ജീവനുകള്‍, അധികവും കുട്ടികളും സാധാരണക്കാരും

ജനീവ:കുഴിബോംബുകളിലും പൊട്ടാതെ കിടക്കുന്ന സ്ഫോടക വസ്തുക്കളിലും തട്ടിയുള്ള മരണം കഴിഞ്ഞ വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ. 2025-ൽ ആഗോളതലത്തിൽ 6,929 പേര് ഇത്തരം പൊട്ടിത്തെറികൾക്ക് ഇരയാക്കപ്പെട്ടു. ഇതിൽ 84 ശതമാനവും സാധാരണക്കാരണ്. അതിൽ ഭൂരിപക്ഷവും കുട്ടികളുമാണ്.
ഇന്റർനാഷണൽ ക്യാമ്പെയ്ൻ ടു ബാൻ ലാൻഡ്മൈൻസ് (ICBL) ചൊവ്വാഴ്ച പുറത്തുവിട്ട 'ലാൻഡ്മൈൻ മോണിറ്റർ 2026' (Landmine Monitor 2026) ലാണ് കണക്കുകൾ. ക്രൂരമായ ആഭ്യന്തര യുദ്ധ സാഹചര്യം നിലനിൽക്കുന്ന മ്യാൻമറിലാണ് കുഴിബോംബ് ഇരകളുടെ കാര്യത്തിൽ മുന്നിൽ. ലോകത്ത് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുഴിബോംബ് അപകട മരണങ്ങളിൽ മ്യാൻമറാണ് മുന്നിൽ. കഴിഞ്ഞ വര്‍ഷം മാത്രം 1,891 പേര് കൊല്ലപ്പെട്ടു. സൈന്യവും തീവ്രവാദികളും സായുധ സംഘങ്ങളും ഒരു പോലെ ഇവിടെ മൈനുകള്‍ ഉപയോഗിക്കുന്നു.
മ്യാൻമറിൽ ദിവസവും അഞ്ച് പേര് കൊല്ലപ്പെടുന്നു
മ്യാൻമറിലെ ഏകദേശം മൂന്നിൽ രണ്ട് ടൗൺഷിപ്പുകളിലും കുഴിബോംബ് ഭീഷണിയുണ്ടെന്ന് റിപ്പോർട്ടിന്റെ സഹ-രചയിതാവ് യെഷുവ മോസർ-പുവങ്സുവാൻ വ്യക്തമാക്കി. രാജ്യത്ത് പ്രതിദിനം ശരാശരി അഞ്ച് പേർക്ക് വീതം കുഴിബോംബ് സ്ഫോടനങ്ങളിൽ ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നുണ്ട്. ലോകജനസംഖ്യയുടെ 8 ശതമാനത്തിലധികം മാത്രം വരുന്ന തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലാണ് ആഗോളതലത്തിലുള്ള ആകെ ഇരകളുടെ 27 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിലും മ്യാൻമറാണ് മുന്നിൽ. കംബോഡിയ, ലാവോസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് മേഖലയിൽ തൊട്ടുപിന്നിൽ.
സിറയയാണ് ഇവയ്ക്ക് തൊട്ടുള്ള മറ്റ് ഒരു രാജ്യം. 2024 അവസാനത്തോടെ അസദ് ഭരണകൂടത്തിന്റെ പതനത്തിന് പിന്നാലെ അഭയാർത്ഥികളായ സാധാരണക്കാർ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയെത്തിയതാണ് സിറിയയിൽ അപകടങ്ങൾ വർദ്ധിക്കാൻ കാരണമായത്. കഴിഞ്ഞവര്‍ഷം സിറിയയിലെ ഇരകളുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം വർദ്ധനവുണ്ടായി 1,602 പേർ കൊല്ലപ്പെട്ടു. യുദ്ധം അവസാനിച്ച ശേഷവും അവശേഷിക്കുന്ന സ്ഫോടകവസ്തുക്കൾ ഉയർത്തുന്ന ഭീഷണിയാണിത് വ്യക്തമാക്കുന്നത്.
കുട്ടികൾ അകപ്പെടുന്ന മരണ കുരുക്ക്
1999 മുതൽ സംഘടന ശേഖരിച്ച കണക്കുകൾ പ്രകാരം, പ്രായം തിരിച്ചറിഞ്ഞ സാധാരണക്കാരായ ഇരകളിൽ 36 ശതമാനവും കുട്ടികളാണ്. കളിപ്പാട്ടങ്ങളാണെന്ന് തെറ്റിദ്ധരിച്ചും ആകാംക്ഷ കൊണ്ടും കുട്ടികൾ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഭക്ഷണം, വെള്ളം, വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവയിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം തടയുന്നു. മാത്രമല്ല.
ഉടമ്പടിയുണ്ട്
ചേരാൻ ആളില്ല
1997 ലെ കുഴിബോംബ് ഉടമ്പടിയിൽ ഇപ്പോഴും ചേരാൻ താത്പര്യമില്ലാത മാറി നിൽക്കുന്ന രാജ്യങ്ങളാണ് കൂടുതൽ. ഇപ്പോള്‍ 167 രാജ്യങ്ങള്‍ മാത്രമാണ് അംഗങ്ങളായി ഉള്ളത്. റഷ്യയുമായി അതിർത്തി പങ്കിടുന്ന ഫിൻലൻഡ്, എസ്തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങൾ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഉടമ്പടിയി- Mine Ban Treaty -നിന്ന് പിന്മാറി. ഉടമ്പടി നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി യുക്രെയ്ൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഉടമ്പടിയിൽ ഒപ്പുവെക്കാത്ത റഷ്യ യുക്രെയ്ൻ അധിനിവേശത്തിൽ കുഴിബോംബുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
റഷ്യ, യുക്രെയ്ൻ, മ്യാൻമർ എന്നിവയ്ക്ക് പുറമെ ഉത്തരകൊറിയയും ഇറാനും പുതുതായി ആന്റി-പേഴ്സണൽ കുഴിബോംബുകൾ ഉപയോഗിച്ചതായി പഠനം പറയുന്നു. ഉടമ്പടിയിൽ ഒപ്പുവെക്കാത്ത അമേരിക്ക, നിലവിലുള്ള യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇറാനിൽ വിമാനമാർഗ്ഗം കുഴിബോംബുകൾ വിന്യസിച്ചതായി നെതർലൻഡ്സ് ആസ്ഥാനമായുള്ള അന്വേഷണാത്മക മാധ്യമസംഘമായ 'ബെല്ലിംഗ്കാറ്റ്' ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ യു എസ് ഭരണ കൂടം ഇതിനോട് പ്രതികരിക്കാൻ വിസമ്മതിക്കയാണ് ഉണ്ടായത്.








0 comments