Deshabhimani

അന്നം നൽകിയയാളുടെ മരണാനന്തര ചടങ്ങിൽ പങ്കുകൊണ്ട് തെരുവുനായ

Street Dog

പ്രതീകാത്മക ചിത്രം, എഐ നിർമിതം

വെബ് ഡെസ്ക്

Published on Nov 24, 2026, 03:56 PM | 1 min read

ഭോപ്പാൽ: അന്നം നൽകിയയാളുടെ മരണാനന്തര ചടങ്ങിൽ പങ്കുകൊണ്ട തെരുവുനായയുടെ സ്നേഹം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മധ്യപ്രദേശിലെ സീഹോർ ജില്ലയിലാണ് സംഭവം. വിരമിച്ച ബാങ്ക് ജീവനക്കാരനായ മോഹൻലാൽ റായ്ക്വാർ (75)ന്റെ സംസ്കാര ചടങ്ങിലാണ് തെരുവുനായ നോവുകാഴ്ചയായത്.


റായ്ക്വാർ പതിവായി നായക്കുട്ടിക്ക് ഭക്ഷണം നൽകിയിരുന്നു. ഏറെ ഇണക്കത്തോടെ പെരുമാറിയ നായക്കുട്ടിക്ക് കാളു എന്ന പേരും നൽകി. പിന്നാലെ റായ്ക്വാർ മരിച്ചതോടെ സംസ്കാരചടങ്ങിന്റെ ഭാ​ഗമായുള്ള വിലാപയാത്രയ്ക്കൊപ്പം നായക്കുട്ടിയും നടന്നുനീങ്ങി. മറ്റാരെയും ശല്യപ്പെടുത്താതെ അന്ത്യകർമങ്ങൾ പൂർത്തിയാകുന്നതുവരെ ക്ഷമയോടെ അവിടെ തന്നെ തുടരുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.


സംസ്കാരചടങ്ങിനു ശേഷമുള്ള അനുശോചന യോ​ഗത്തിലും കാളുവിന്റെ സമീപ്യമുണ്ടായിരുന്നു. എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം കാളുവും വീട്ടിലേയ്ക്ക് മടങ്ങി. തുടർന്ന് കുറച്ചുസമയം വീട്ടിൽ കിടന്ന ശേഷം നായക്കുട്ടി മടങ്ങുകയും ചെയ്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home