Deshabhimani

ക്ലാസ് മുറിയിലെ വെടിവെയ്പ്പ്: റിവോൾവർ മുത്തച്ഛന്റേത്; സ്കൂളിലേയ്ക്ക് കൊണ്ടുവന്ന 'കൗതുകം' വിനയായി

Palakkad school

വെടിയുണ്ട തറച്ചിരിക്കുന്ന എക്സ്റേ ദൃശ്യം, സ്കൂള്‍ മുറി സീല്‍ വെച്ച നിലയില്‍

വെബ് ഡെസ്ക്

Published on Nov 24, 2026, 05:16 PM | 1 min read

പാലക്കാട്: പാലക്കാട് ക്ലാസ് മുറിയിലുണ്ടായ വെടിവെപ്പിൽ വിദ്യാർഥി ഉപയോ​ഗിച്ചത് മുത്തച്ഛന്റെ തോക്ക്. കൂട്ടുകാരെ കാണിക്കുന്നതിനായാണ് മുത്തച്ഛന്റെ തോക്ക് വിദ്യാർഥി സ്കൂളിലേയ്ക്ക് കൊണ്ടുവന്നത്. ഇന്റർവെൽ സമയത്ത് മറ്റാരും കാണാതെ തോക്കെടുത്ത് റിവോൾവർ തിരിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.


ഒരു തവണ മുകളിലേയ്ക്കും ഒന്ന് താഴേയ്ക്കും മറ്റൊന്ന് സഹപാഠിയുടെ തോളിലേയ്ക്കുമായി മൂന്നു തവണയാണ് വെടിപൊട്ടിയത്. ഈ സമയം ക്ലാസിലുണ്ടായ മറ്റു കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവം നടന്ന ക്ലാസ് മുറി പൊലീസ് സീൽ വെച്ചു. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ വിദ്യാര്‍ഥി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


വെടിയുണ്ട തറച്ചിരിക്കുന്നതിന്റെ എക്സറേ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, തുളച്ചുകയറിയ ബുള്ളറ്റ മാരകമായ അല്ലെന്നും ജീവനു ഭീഷണിയാകുന്ന തരത്തിലുള്ള അപകടകാരിയല്ലെന്നും ഡോക്ടർമാർ പറഞ്ഞു. രാവിലെ നടന്ന സംഭവം മൂടിവെയ്ക്കാനുള്ള ശ്രമങ്ങൾ സ്കൂളിന്റെ ഭാ​ഗത്തുനിന്നും ഉണ്ടായതായി ആരോപണം ഉയർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home