‘സ്നേഹം പൂത്ത കാലം’ രണ്ടാം പതിപ്പ് സെപ്തംബർ 12ന്

തിരുവനന്തപുരം: ഡോ. ഷിജൂഖാൻ രചിച്ച ‘സ്നേഹം പൂത്ത കാലം’ എന്ന കൃതിയുടെ രണ്ടാം പതിപ്പ് സെപ്തംബർ 12ന് പുറത്തിറങ്ങും. പാലക്കാട് തസ്രാക്കിലെ ഒ വി വിജയൻ സ്മാരകത്തിൽ രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്യും.
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുറത്തിറങ്ങിയ ആദ്യ പതിപ്പിന് വായനക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ടി ഡി രാമകൃഷ്ണനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. എഴുത്തുകാരനും ചിത്രകാരനുമായ രാജേഷ് ചിറപ്പാടിന്റെ വരകളും ശ്രദ്ധേയമാണ്. പാപ്പാത്തി പുസ്തകങ്ങൾ ആണ് പബ്ലിഷർ.










0 comments