Sunday 19, July 2026
English
E-paper
Trending Topics
ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പൊളിറ്റ് ബ്യൂറോ അംഗം കെ ബാലകൃഷ്ണൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം, സെക്രട്ടറിയേറ്റ് അംഗം കണ്ണൻ എന്നിവർക്കൊപ്പം തൊപ്പകുളത്ത് എത്തിയത്.
പ്രാക്കുളത്തുകാരൻ എം എ ബേബി സിപിഐ എമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറി പദവിയിലെത്തുമ്പോൾ തെളിയുന്നത് കേരളത്തിന്റെ സാർവദേശീയതയുടെയും സാംസ്കാരികതയുടെയും മുഖം.
എം എ ബേബി സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറിയാകുമ്പോൾ ജില്ലയ്ക്ക് അഭിമാനത്തോടെ ഓർക്കാൻ ഏറെയുണ്ട്.
തീരാത്ത ആവേശപോരാട്ടങ്ങളുടെയും സർഗാത്മക അന്വേഷണത്തിന്റെയും തികവുറ്റ ഒരുപാട് ഓർമകൾ കൊല്ലം എസ്എൻ കോളേജ് എം എ ബേബിയെ എന്നും ചേർത്തു നിർത്തിയിട്ടുണ്ട്.
ചൂഷണത്തിനും അടിച്ചമർത്തലിനും വർഗീയ കടന്നാക്രമണങ്ങൾക്കും എതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ ദൃഢപ്രതിജ്ഞയെടുത്ത് സിപിഐ എം പാർടി കോൺഗ്രസിന് ആവേശകരമായ പരിസമാപ്തി.
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ മറുപേരാണ് ബൃന്ദ കാരാട്ട്. സിപിഐ എം പൊളിറ്റ്ബ്യൂറോയിലെ ആദ്യ വനിതയായ ബൃന്ദ പ്രക്ഷോഭങ്ങളുടെ മുന്നണിയിൽ സജീവമായി തുടരുന്നതിനിടെയാണ് പ്രായപരിധിയെത്തുടർന്ന് പൊളിറ്റ്ബ്യൂറോയിൽനിന്ന് ഒഴിയുന്നത്.
ഹിന്ദി മേഖലയിൽ മുസ്ലിങ്ങൾക്കും ദളിതർക്കുമെതിരെ സംഘപരിവാർ അഴിച്ചുവിടുന്ന ഭീകരതയെ ചെറുക്കാൻ നടത്തിയ പോരാട്ടങ്ങൾക്ക് എന്നും മുന്നിലുണ്ടായിരുന്നു സിപിഐ എം പൊളിറ്റ്ബ്യൂറോയിൽനിന്ന് ഒഴിഞ്ഞ സുഭാഷിണി അലി.
ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളായിരുന്ന പ്രകാശ് കാരാട്ട് നേതാവും പ്രചോദനവുമായി സിപിഐ എമ്മിന്റെ പോരാട്ടങ്ങളുടെ മുൻനിരയിൽ തുടരും.
അടിസ്ഥാന ജനവിഭാഗങ്ങൾക്കുവേണ്ടിയുള്ള സന്ധിയില്ലാ പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന നേതാവാണ് ടി പി രാമകൃഷ്ണൻ. മിച്ചഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂമിയില്ലാത്തവർക്ക് പതിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് 1970കളിൽ നടന്ന സമരത്തിൽ കീഴരിയൂർ മീറോട് സമരഭൂമിയിൽ ക്യാമ്പ് ലീഡറായിരുന്നു ടി പി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് അറസ്റ്റ്ചെയ്ത് അതിക്രൂരമായ പീഡനത്തിനിരയാക്കി.
മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 2018 മാർച്ച് ആറിന് അരലക്ഷത്തോളം കർഷകർ ചെങ്കൊടിയേന്തി മുംബൈയിലേക്ക് നടത്തിയ പദയാത്ര ജനഹൃദയങ്ങളിലേക്കാണ് നടന്നുകയറിയത്.
ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിനെ അപേക്ഷിച്ച് വനിതകളുടെയും ദളിത്–- മുസ്ലിം വിഭാഗങ്ങളുടെയും പ്രാതിനിധ്യത്തിൽ വർധന ഉണ്ടായതായി ക്രഡൻഷ്യൽ റിപ്പോർട്ട്.
രാജ്യത്തെ ഫാസിസ്റ്റ്വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയും സൗമ്യനും ജനകീയ പ്രശ്നങ്ങൾ മുൻനിർത്തിയ നിരവധി സമരങ്ങളുടെ കരുത്തുമാണ് എം എ ബേബിയുടെ ഉൾക്കാമ്പും തലപ്പൊക്കവും.
സിപിഐ എം പാർടി കോൺഗ്രസ് സമാപന സമ്മേളനത്തിനായി തിങ്ങിനിറഞ്ഞ രണ്ടുലക്ഷത്തിൽപ്പരംപേരെ ത്രസിപ്പിച്ച് കലാപ്രകടനങ്ങൾ.
സിപിഐ എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത എം എ ബേബിക്ക് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിന്റെ ആശംസ.
മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കാനുള്ള ആർഎസ്എസ് ശ്രമം മനസ്സിലാക്കുന്നതിൽ ചിലർ പരാജയപ്പെട്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു.