പോരാട്ടപ്രതിജ്ഞ പുതുക്കി സമാപനം

കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഹാൾ: ചൂഷണത്തിനും അടിച്ചമർത്തലിനും വർഗീയ കടന്നാക്രമണങ്ങൾക്കും എതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ ദൃഢപ്രതിജ്ഞയെടുത്ത് സിപിഐ എം പാർടി കോൺഗ്രസിന് ആവേശകരമായ പരിസമാപ്‌തി. ബംഗാൾ പ്രതിനിധിസംഘത്തിന്റെ നേതൃത്വത്തിൽ സാർവദേശീയ ഗാനം ആലപിച്ചപ്പോൾ നേതാക്കളും പ്രതിനിധികളും ഒന്നാകെ മുഷ്ടി ചുരുട്ടി കൈകളുയർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
പുതിയ ജനറൽ സെക്രട്ടറിയായി എം എ ബേബിയെ തെരഞ്ഞെടുത്തുവെന്ന് പി ബി അംഗം പിണറായി വിജയൻ അറിയിച്ചപ്പോൾ സദസ്സ് കൈയടികളോടെ സ്വീകരിച്ചു. പൊളിറ്റ്‌ബ്യൂറോ അംഗങ്ങളുടെ പട്ടികയോടും പ്രതിനിധികൾ ആവേശപൂർവം പ്രതികരിച്ചു. സീതാറാം യെച്ചൂരിയുടെ വിയോഗശേഷം പൊളിറ്റ്‌ബ്യൂറോ കോ–-ഓർഡിനേറ്റായി പ്രവർത്തിച്ചുവന്ന പ്രകാശ് കാരാട്ട് പുതിയ ജനറൽ സെക്രട്ടറിയുടെ കൈകൾ പിടിച്ചുയർത്തി സദസ്സിനെ അഭിവാദ്യംചെയ്‌തു. തുടർന്ന് പൊളിറ്റ്‌ബ്യൂറോ അംഗങ്ങൾ ഒന്നടങ്കം കൈകൾ കോർത്ത് ഉയർത്തി പ്രതിനിധികളെ അഭിവാദ്യംചെയ്തു. യു വാസുകി നന്ദി പറഞ്ഞു.











0 comments