ad
Deshabhimani

അയിരൂപ്പാറ എച്ച്എസ്എസിൽ കാൽപ്പന്താവേശം

അയിരൂപ്പാറ ഗവ. എച്ച്എസ്എസ് ടീം അംഗങ്ങൾ

അയിരൂപ്പാറ ഗവ. എച്ച്എസ്എസ് ടീം അംഗങ്ങൾ

വെബ് ഡെസ്ക്

Published on Jul 19, 2026, 03:35 AM | 1 min read

മംഗലപുരം ​

ലോകകപ്പ്‌ ആവേശത്തിൽ അയിരൂപ്പാറ ഗവ. എച്ച്എസ്എസിൽ സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം. ‘കളിയാണ് ലഹരി, കളയരുത് ജീവിതം' സന്ദേശമുയർത്തി കായിക വിഭാഗവും അയിരൂപ്പാറ സ്പോർട്‌സ് ക്ലബ്ബും ചേർന്നാണ് ഹൈസ്‌കൂൾ വിദ്യാർഥികൾക്ക്‌ ടൂർണമെന്റ് സംഘടിപ്പിച്ചത്. വിവിധ ക്ലാസുകളെ പ്രതിനിധാനംചെയ്‌ത്‌ ടീമുകൾ കളത്തിലിറങ്ങി. സ്കൂൾ പ്രഥമാധ്യാപിക അനിത രാജൻ ഉദ്ഘാടനം ചെയ്‌തു. സീനിയർ അസി. പ്രകാശ് റോയ്, മുൻ ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ഫിറ്റ്നസ് പരിശീലകൻ സുമേഷ് എന്നിവർ പ്രധാന മത്സരങ്ങൾ നിയന്ത്രിച്ചു. സ്റ്റാഫ് സെക്രട്ടറി ജി മനോജ്, കൺവീനർ ഷിഹാബുദീൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home