കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ജെസിബിയിലേക്ക് ഇടിച്ചുകയറി; 19 പേർക്ക് പരിക്ക്

ചേർത്തല: നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെസിബിയിലേക്ക് ഇടിച്ചുകയറി. അപകട
ത്തിൽ ബസിലുണ്ടായിരുന്ന 19 പേർക്ക് പരിക്കേറ്റു..അപകടം നടന്നയുടൻ തന്നെ പരിക്ക് പറ്റിയവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനത്തിനായി എത്തിച്ച ജെസിബിയിലാണ് ബസിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിൻറെ മുൻഭാഗം തകർന്നു. ചേർത്തല ദേശീയപാതയിൽ ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു അപകടം.











0 comments