പോരാട്ടമാണ് വഴി; ത്രസിപ്പിച്ച് കലാപ്രകടനങ്ങൾ

മധുര: സിപിഐ എം പാർടി കോൺഗ്രസ് സമാപന സമ്മേളനത്തിനായി തിങ്ങിനിറഞ്ഞ രണ്ടുലക്ഷത്തിൽപ്പരംപേരെ ത്രസിപ്പിച്ച് കലാപ്രകടനങ്ങൾ. "ഹേയ് യുഎസ് വാട്ട് യൂ സേ, ഹൗ മെനി കിഡ്സ് യൂ കിൽ ടുഡേ’ എന്ന ലോകം മുഴുവൻ അലയടിച്ച പ്രതിഷേധ മുദ്രാവാക്യം റാപ് ഗാനമായി ഉയർത്തി കോമ്രേഡ് ഗ്യാങ്‌സ്റ്റ സംഘം ജന്മനാടിനായി പോരാടുന്ന പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മോദി സർക്കാരിന്റെ പൊള്ളയായ അവകാശവാദങ്ങളുടെ തുറന്നുകാട്ടലായി ഭൂപാളം കലാസമിതിയുടെ ആക്ഷേപഹാസ്യ സംഗീതപരിപാടി. "പാമ്പൻ പാലം ഉദ്ഘാടനംചെയ്യാൻ ഹെലികോപ്റ്ററിൽ വരികെ രാമസേതു പാലം കണ്ടെന്ന് മോദി പറഞ്ഞു. എങ്കിൽ എന്തുകൊണ്ട് ആ പാലം വഴി കാറിൽ വന്നില്ല?’ ചോദ്യം ജനങ്ങളിൽ ആവേശമുയർത്തി. ചുവപ്പിനോടുള്ള ഭയം കൊണ്ടാണ് മധുരയിൽ ഇറങ്ങാതെ മോദി ആകാശമാർഗം പാമ്പൻ ഉദ്ഘാടനത്തിന് പോയതെന്ന പരാമർശവും സദസ്സിൽ ചിരി പടർത്തി. കുമരി മുരസ് സമിതിയും പോരാട്ടമാണ് വിമോചനത്തിലേക്കുള്ള വഴിയെന്ന് ജനങ്ങളെ ഓർമിപ്പിച്ചു.











0 comments