പി രാമമൂർത്തി പ്രതിമയിൽ ഹാരമണിയിച്ച് തുടക്കം
ഫോട്ടോ പി വി സുജിത്ത്
മധുര: സിപിഐ എം ജനറൽ സെക്രട്ടറി എം എം ബേബിയുടെ ആദ്യ പരിപാടി മധുരയിലെ തൊപ്പകുളത്ത്. തിങ്കളാഴ്ച രാവിലെ തൊപ്പകുളത്തെ പി രാമമൂർത്തി പ്രതിമയിൽ ഹാരമണിയിച്ച് അഭിവാദ്യം ചെയ്തു.
ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പൊളിറ്റ് ബ്യൂറോ അംഗം കെ ബാലകൃഷ്ണൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം, സെക്രട്ടറിയേറ്റ് അംഗം കണ്ണൻ എന്നിവർക്കൊപ്പം തൊപ്പകുളത്ത് എത്തിയത്.
ഇതിനു ശേഷം പാർടി ആസ്ഥാനത്തെ ശിങ്കാരവേലൻ രക്തസാക്ഷി മണ്ഡപത്തിലും എത്തി അഭിവാദ്യം അർപ്പിച്ചു. പാർടി പ്രവർത്തകരുമായി കൂടികാഴ്ച നടത്തി. ഇന്ന് വൈകുന്നേരത്തോടെ എം എ ബേബി തിരുവന്തപുരത്ത് എത്തും. എ കെ ജി സെൻ്ററിൽ സ്വീകരണം നൽകും.











0 comments