ad
Deshabhimani

കർഷകസംഘം കോവളം ഏരിയ സമ്മേളനം തുടങ്ങി

കർഷക സംഘം കോവളം ഏരിയ സമ്മേളന പൊതുസമ്മേളനം എസ് കെ പ്രീജ ഉദ്ഘാടനം ചെയ്യുന്നു

കർഷക സംഘം കോവളം ഏരിയ സമ്മേളന പൊതുസമ്മേളനം എസ് കെ പ്രീജ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 03:45 AM | 1 min read

കോവളം

പതാക, കൊടിമര, ബാനർ ജാഥകൾ ശനി വൈകിട്ട്‌ സരോജിനി നഗറിൽ (കോവളം ജങ്ഷൻ) സംഗമിച്ചതോടെ കർഷകസംഘം കോവളം ഏരിയ സമ്മേളനത്തിന്‌ തുടക്കം. പൊതുസമ്മേളനം എഐകെഎസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ എസ് കെ പ്രീജ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ എം വി മൻമോഹൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ എ ജെ സുക്കാർണോ, കരിങ്കട രാജൻ, കെ ജി സനൽകുമാർ, കെ എസ് സജി, സംഘാടക സമിതി ചെയർമാൻ ബി ബാബു, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം പി ചന്ദ്രകുമാർ, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശാലിനി എന്നിവർ പങ്കെടുത്തു. കർഷകസംഘം ഏരിയ സെക്രട്ടറി ആർ പ്രദീപ് സ്വാഗതവും ട്രഷറർ വി എസ് അജയകുമാർ നന്ദിയും പറഞ്ഞു. ​വെങ്ങാനൂർ ഭാസ്കരൻ സ്മൃതിമണ്ഡപത്തിൽനിന്ന്‌ കൊടിമര ജാഥ സിപിഐ എം ഏരിയ കമ്മിറ്റി അംഗം എ ജെ സുക്കാർണോ ഉദ്ഘാടനംചെയ്തു. വി എസ് അജയകുമാർ ക്യാപ്റ്റനും ഡി ശിവൻകുട്ടി മാനേജറുമായി. പി സുരേഷ്കുമാർ സ്മൃതിമണ്ഡപത്തിൽനിന്ന്‌ പതാക ജാഥ സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ എസ് സജി ഉദ്ഘാടനംചെയ്തു. ഉദയകുമാർ ക്യാപ്റ്റനും നെട്ടത്താന്നി ഷാജി മാനേജറുമായി. മുക്കോല വിൽസൺ സ്മൃതി മണ്ഡപത്തിൽനിന്ന്‌ ബാനർ ജാഥ സിപിഐ എം ഏരിയ കമ്മിറ്റി അംഗം കരിങ്കട രാജൻ ഉദ്ഘാടനംചെയ്തു. ആർ ഡി ശ്രീകുമാർ ക്യാപ്റ്റനും പ്രദീപ്ചന്ദ് മാനേജറുമായി. ​പ്രതിനിധി സമ്മേളനം വെങ്ങാനൂർ ഭാസ്കരൻ നഗറിൽ (കോവളം മതസൗഹാർദ ഹാൾ) ഞായർ രാവിലെ 10ന്‌ ജില്ലാ സെക്രട്ടറി കെ സി വിക്രമൻ ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home