കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്ക് പാലിച്ചില്ല; അഞ്ച് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഓസ്ട്രേലിയൻ സർക്കാർ

സിഡ്നി : പതിനാറ് വയസിന് താഴെയുള്ള കുട്ടികൾക്ക് ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ വിലക്ക് പാലിച്ചില്ലെന്ന് ആരോപിച്ച് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ഓസ്ട്രേലിയ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ടിക്ടോക്, യൂട്യൂബ് എന്നീ അഞ്ച് പ്ലാറ്റ്ഫോമുകൾക്കെതിരെയാണ് ഓസ്ട്രേലിയൻ സർക്കാർ കോടതിയെ സമീപിക്കുന്നത്.
ദോഷകരമായ ഉള്ളടക്കൾ കുട്ടികളിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് നിയമം കൊണ്ടുവന്നത്. ഇതേതുടർന്ന് 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കാത്ത വിധം നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രായപരിധി നിശ്ചയിക്കുന്നതിൽ കമ്പനികൾ വീഴ്ച വരുത്തുന്നുവെന്ന് ഓൺലാൻ സുരക്ഷാ നിയന്ത്രണ ഏജൻസിയായ ഇസേഫ്റ്റി കമീഷണർ മാർച്ചിൽ കണ്ടെത്തി.
നിയമം ലംഘിക്കുന്ന കമ്പനികൾക്കുള്ള പിഴയായി 10. 92 കോടി ഡോളർ നൽകണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അതേസമയം, കമ്പനികൾ ഇതിൽ പ്രതികരിച്ചിട്ടില്ല.








0 comments