ഏഷ്യൻ പാരാ ഗെയിംസ്: ഡിസ്കസ് ത്രോയിൽ പ്രണവ് സൂർമയ്ക്ക് സ്വർണം, രാം രത്തൻ സിങിന് വെള്ളി

പ്രണവ് സൂർമ (ഇടത്) രാം രത്തൻ സിങ് (വലത്)| Photo: X
ന്യൂഡൽഹി : ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഡിസ്കസ് ത്രോ എഫ്51 വിഭാഗത്തിൽ ഇന്ത്യയുടെ പ്രവൺ സൂർമയ്ക്ക് സ്വർണം. 11.66 മീറ്റർ ദൂരം എറിഞ്ഞാണ് താരം ഏഷ്യൻ റെക്കോഡോടെ സ്വർണം സ്വന്തമാക്കിയത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ രാം രത്തൻ സിങ് വെള്ളി മെഡലും നേടി.
മത്സരത്തിലെ നാലാം ശ്രമത്തിലാണ് പ്രവൺ 11.66 മീറ്റർ ദൂരം കണ്ടെത്തിയത്. ഇതിലൂടെ 932 റാസ പോയിന്റുകളും താരം നേടി. നേരത്തേ 10.35 മീറ്റർ ദൂരത്തോടെ ഒന്നാം സ്ഥാനത്തായിരുന്ന രാം രത്തൻ സിങ് പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
ഇതോടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടമായി. 10.35 മീറ്ററാണ് രാം രത്തൻ സിങ്ങിന്റെ മികച്ച ദൂരം. ഏഷ്യൻ റെക്കോഡോടെ സ്വർണം നേടിയ പ്രവണിന്റെ പ്രകടനം ഇന്ത്യൻ സംഘത്തിന് മറ്റൊരു സ്വർണനേട്ടം കൂടി സമ്മാനിച്ചു.









0 comments