യെമനിലെ സൈനിക പരിശീലന കേന്ദ്രത്തിൽ ഹൂതി ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി

ഏഡൻ: യെമനിലെ ശബ്വ പ്രവിശ്യയിലുള്ള അൽ ആലം സൈനിക ക്യാമ്പിൽ ഹൂതി വിമതര്‍ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പുതിയ റിക്രൂട്ടുകളാണ്. യെമൻ സിവിൽ വാർ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ മരണസംഖ്യയാണിത്. സൈനിക പരിശീന കേന്ദ്രത്തിലാണ് ആക്രമണം നടത്തിയത്.
അൽ-ആലം പരിശീലന ക്യാമ്പിലേക്ക് മൂന്ന് ബാലസ്റ്റിക് മിസൈലുകളാണ് പതിച്ചത്. 200 അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്തിൽ അധികം പേരെ ഇനിയും കണ്ടെത്താനായുള്ളതായും റിപ്പോര്‍ട് ചെയ്തു.
Related News
2022-ലെ വെടിനിർത്തൽ കരാർ തകർന്നതിനെ തുടർന്ന് യെമനിൽ കഴിഞ്ഞ മൂന്ന് മാസമായി പോരാട്ടം വീണ്ടും രൂക്ഷമായിരിക്കുകയാണ്. സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന സനായിലെ വിമാനത്താവളത്തിൽ വ്യോമാക്രമണം നടത്തിയതോടെയാണ് പുതിയ സംഘർഷങ്ങൾ ആരംഭിച്ചത്.ഹൂതികൾ സൌദി അറേബ്യയിലെ തലസ്ഥാനമായ റിയാദിന് നേരെയും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടര്‍ന്നു. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പതിച്ച മിസൈൽ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞു.








0 comments